Latest News

അദ്ധ്യാപിക, പോലീസുകാരി, മാധ്യമപ്രവര്‍ത്തക പട്ടിണികാരണം എല്ലാവരും സ്വന്തം നാടുവിട്ടു ; ഇപ്പോള്‍ വേശ്യാലയത്തില്‍ ; വീട്ടിലെ വയറുകള്‍ പോറ്റാന്‍ വേണ്ടി അന്യനാട്ടില്‍ ശരീരം വില്‍ക്കേണ്ടി വന്നവര്‍...!!!

2018-10-27 03:17:43am |

കലാമര്‍: അവരില്‍ അദ്ധ്യാപികമാരുണ്ട്, പോലീസ് ഉദ്യോഗസ്ഥരുണ്ട്, മാധ്യമപ്രവര്‍ത്തകരും പത്രം വിതരണക്കാരുമുണ്ട്. സ്വന്തം നാട്ടില്‍ ഈ ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി മറ്റൊരു നാട്ടില്‍ ശരീരം വില്‍ക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കാനും ആശ്രയിച്ചു ജീവിക്കുന്നവരെ ഊട്ടാനും വേണ്ടി സ്വന്തം നാടും വീടും വിട്ട് പലായനത്തിലാണ്്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പലരും തൊഴില്‍ തേടിയാണ് കൊളംബിയയില്‍ എത്തിയതെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ഒടുവില്‍ ബാറുകളിലും മറ്റും വേശ്യാവൃത്തി ചെയ്യുകയാണ്. മൂന്ന് കുട്ടികളുടെ മാതാവായ പാട്രീഷ്യയെ മദ്യപനായ ഇടപാടുകാരന്‍ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധഭോഗത്തിന് ഇരയാക്കുകയും ചെയ്യും. എന്നാല്‍ എല്ലാ ദിവസവും താന്‍ അവര്‍ക്ക് നല്ലതു വരുത്തണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടെന്ന് പറയുന്നു.

വെനസ്വേലയില്‍ ഹിസ്റ്ററിയും ജോഗ്രഫിയും പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്ന അലിഗ്രിയ ഇപ്പോള്‍ മാസം 312,000 ബൊളീവിയര്‍ സമ്പാദിക്കുന്ന ലൈംഗികത്തൊഴിലാളിയാണ്. ഒരു ഡോളറില്‍ താഴെ മാത്രം മൂല്യമുള്ള ഈ തുകയ്ക്ക് പക്ഷേ അവര്‍ക്ക് ഒരു നേരത്തെ പാസ്ത വാങ്ങാന്‍ പോലും തികയാറില്ല. വെനസ്വേലയില്‍ അന്തസ്സോടെ ചെയ്തിരുന്ന ജോലി നാലു വയസ്സുകാരന്റെ മാതാവായ ഈ 26 കാരിക്ക് നഷ്ടമായത് കൂറ്റന്‍നാണ്യപ്പെരുപ്പത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇപ്പോള്‍ വീട്ടുകാരില്‍ നിന്നും ചെയ്യുന്ന ജോലി മറച്ച് ജീവിക്കുകയാണ്.

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു അലീഗ്രിയ കൊളംബിയന്‍ അതിര്‍ത്തി കടന്നത്. മൂന്ന് മാസം വെയ്‌ട്രെസ്സായി ജോലി ചെയ്യുകയായിരുന്നു. ഈ ജോലി താമസവും തലചായ്ക്കാനിടവും നല്‍കും. ശബളമില്ലെങ്കിലൂം കിട്ടുന്ന ടിപ്‌സായിരുന്നു ആശ്രയം. ഈ ടിപ്പുകളാണ് മകന്‍ ഉള്‍പ്പെടെ വെനസ്വേലയിലെ ആറ് ജീവനുകള്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ അത് കണ്ടുകെട്ടിയതോടെ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായ തെക്കന്‍ ഭാഗം കലാമറിലേക്ക് അലീഗ്രിയ വെച്ചുപിടിച്ചു. മുന്‍ ഫാര്‍ക്ക് ഗറില്ലകളുടെ താവളമായ ഇവിടം ഇപ്പോള്‍ മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം കൂടിയാണ്.

കേവലം 3,000 പേര്‍ മാത്രമുള്ള നഗരത്തിലെ ഒരു ബാറില്‍ മറ്റ് ഒമ്പതു സ്ത്രീകള്‍ക്കൊപ്പം എല്ലാ രാത്രികളിലും ശരീരം വിറ്റു ജീവിക്കുകയാണ് അലീഗ്രിയ. ഇടപാടുകാരില്‍ നിന്നും 37,000-50,000 പെസോ (11-16 ഡോളര്‍) ഇവര്‍ ഈടാക്കും. ഇതില്‍ 7000 ഇടനിലക്കാരനാണ്. ദിവസം നല്ലതാണെങ്കില്‍ അലീഗ്രിയ ഒരു രാത്രിയില്‍ 30 ഡോളര്‍ മുതല്‍ 100 ഡോളര്‍ വരെ സമ്പാദിക്കും. താന്‍ ചെയ്യുന്ന ജോലി മാതാവിന് അറിയില്ല. ഇവിടെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിലും തന്നെ പഠിപ്പിക്കാനും മറ്റും ജീവിതം തന്നെ സമര്‍പ്പിച്ച അമ്മയെ ഓര്‍ക്കുമ്പോള്‍ എല്ലാം സഹിക്കും. പാസ്‌പോര്‍ട്ട് ഇല്ലെങ്കിലൂം കൊളംബിയയിലും അദ്ധ്യാപിക ജോലിയാണ് ഇവരുടെ സ്വപ്നം.

ഇഷ്ടപ്രകാരമല്ല വേശ്യാവൃത്തി ചെയ്യുന്നതെന്നും പ്രതിസന്ധിയെ തുടര്‍ന്ന് ചെയ്യേണ്ടി വരികയാണെന്നാണ് ജോളി പറയുന്നത്. വെനസ്വേലയില്‍ പത്രവുമായി ബന്ധപ്പെട്ട ജോലി ചെയ്യേണ്ടി വന്ന ഇവര്‍ 2016 ന് ശേഷം പത്രം അച്ചടി നിര്‍ത്തിയതിനെ തുടര്‍ന്ന് വേറെ ജോലി തേടേണ്ടി വരികയായിരുന്നു. സാമ്പത്തിക കെടുകാര്യസ്ഥതയെ തുടര്‍ന്ന് നാലു വര്‍ഷം നീണ്ട മാന്ദ്യത്തില്‍ വെനസ്വേലയില്‍ ദാരിദ്ര്യം കൊടികുത്തി വാഴുകയാണ്. ഭക്ഷണവും മരുന്നും പോലെയുള്ള അവശ്യ വസ്തുക്കള്‍ പോലും വാങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല.

വെനസ്വേലയില്‍ പോലീസ് ഓഫീസറായിരുന്ന 20 കാരി പമേല കാല്‍മറില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രയുള്ള സാന്‍ ജോസ് ഡെല്‍ ഗുവാവിയാരയിലേക്ക് അടുത്ത കാലത്ത് പോയത് ഗ്രേറ്റര്‍ ബഗോട്ടയില്‍ താന്‍ ചെയ്തിരുന്ന വേശ്യാവൃത്തി തുടരുന്നതിനായി ഗര്‍ഭഛിദ്രം നടത്താന്‍ വേണ്ടിയായിരുന്നു. ദിവസം 10 ഡോളറിന് വെയ്ട്രസായി ജോലി ചെയ്യുന്ന ഇവരുടെ വരുമാനത്തിന്റെ 10 ശതമാനം വേശ്യാലയത്തില്‍ നിന്നുമാണ്. ഇപ്പോള്‍ കലാമറില്‍ വേശ്യാവൃത്തി തുടങ്ങിയ കാലത്തെ ഇടനിലക്കാരനുമായി പ്രണയത്തിലാണ്.

ഈ വര്‍ഷം നാണ്യപ്പെരുപ്പം 1.4 ദശലക്ഷം ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷട്രാ സാമ്പത്തിക സംഘടനകള്‍ പറയുന്നത് 2019 ല്‍ ഇത് 10 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 1.9 ദശലക്ഷം വെനസ്വേലക്കാരാണ് 2015 ന് ശേഷം രാജ്യത്ത് നിന്നും പാലായനം ചെയ്തത്. മൂന്ന് മക്കളെയും മാതാവിനെയും നാട്ടില്‍ വിട്ട് നഗരം തോറും വിവിധ ജോലികള്‍ അന്തമില്ലാതെ ചെയ്തു നീങ്ങുകയാണ് ജോളി. ഉടുതുണിയല്ലാതെ മറ്റൊന്നുമില്ലാതെയാണ് കൊളംബിയന്‍ അതിര്‍ത്തി കടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ജോളിയുടെ ഭര്‍ത്താവ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞു. മരുന്നു കിട്ടാതെയായിരുന്നു ഭര്‍ത്താവ് മരിച്ചതെന്ന് ജോളി പറയുന്നു.

കലാമറില്‍ വെനസ്വേലക്കാര്‍ കൂടിയതിനാല്‍ ശുചീകരണ ജോലിയാണ് ജോളിക്ക് കിട്ടിയത്. പിന്നീട് ഇവര്‍ ലൈംഗികത്തൊഴിലിലേക്ക് മാറുകയായിരുന്നു. 19 കാരിയായ അനന്തിരവള്‍ മിലാഗ്രോയും ഇവര്‍ക്കൊപ്പം വേശ്യാലയത്തിലുണ്ട്. ആദ്യമൊക്കെ ഭയമായിരുന്നെന്നും എന്നാല്‍ വീട്ടിലെ രോഗിയായ അമ്മയേയും സഹോദരന്മാരേയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും ഓര്‍ത്തപ്പോള്‍ എല്ലാം സഹിച്ചു. മാതാവ് പിന്നീട് മരിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെയ്യുന്ന ജോലി വീട്ടുകാരില്‍ നിന്നും മറച്ചുവെച്ച് ജോളിയെപ്പോലെ അനേകര്‍ ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നുണ്ട്. ഒട്ടേറെ വയറുകള്‍ നിറയാനുള്ളതിനാല്‍ തനിക്ക് ഭര്‍ത്താവേ വേണ്ടെന്നാണ് നാലു മക്കളുടെ മാതാവ് 37 കാരി അലജാന്ദ്ര പറയുന്നത്.

ഉത്ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസീക പ്രശ്‌നങ്ങള്‍ക്ക് പുറമേ ഇപ്പോഴും കലാമറില്‍ നിലനില്‍ക്കുന്ന ആയുധധാരികളെക്കുറിച്ചുള്ള ഭീതി തുടങ്ങി അനേകം ശാരീരിക മാനസീക പ്രശ്‌നങ്ങളിലൂടെയാണ് ഇവര്‍ പോകുന്നത്. ഇതിനൊപ്പം ഡംഗിയും മലേറിയയും പോലെയുള്ള വ്യാധികളും ലൈംഗികതയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍ ധരിക്കാന്‍ വിസമ്മതിക്കുന്ന ഇടപാടുകാരില്‍ നിന്നും ലഭ്യമായേക്കാവുന്ന താല്‍പ്പര്യമില്ലാത്ത ഗര്‍ഭാവസ്ഥ എന്നീ പ്രശ്‌നങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരുമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

ജനനനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുമ്പോഴും അക്കാര്യത്തിലുള്ള ഉപദേശം നല്‍കുമ്പോഴും പലരും കണ്ണീരോടെ തങ്ങളുടെ കഥകള്‍ പറയാറുണ്ടെന്ന് എംഡിഎം ആശുപത്രി ഡോക്ടര്‍മാര്‍ പറയുന്നു. കലാമറില്‍ 60 വെനസ്വേലിയന്‍ യുവതികളാണ് വേശ്യാവൃത്തി ചെയ്യുന്നത്. ഇവര്‍ക്ക് എംഡിഎം ആണ് ആഹാരവും ഗര്‍ഭനിരോധന സംവിധാനങ്ങളും വൃത്തിയുള്ള ഉപകരണങ്ങളും മറ്റും നല്‍കുന്നത്. ബാറില്‍ പലപ്പോഴും കടുത്ത ചൂടിലാണ് ജോലിക്കായുള്ള തയ്യാറെടുപ്പുകള്‍. ലിപ്‌സ്റ്റിക്ക്, മുടി ചീകിയൊതുക്കല്‍, ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിക്കാറുണ്ട്.