Latest News

സി​ത വൈ​റ്റു​മാ​യി ബ​ന്ധം: ഇം​റാ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​, ഡി​സം​ബ​ർ 13ന​കം ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം

2018-11-08 02:54:43am |

പെ​ഷാ​വ​ർ: യു.​എ​സ്​ പൗ​ര​യാ​യ സി​ത വൈ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച്​ എ​തി​ർ​സ്​​ഥാ​നാ​ർ​ഥി ന​ൽ​കി​യ ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​ൻ ഹാ​ജ​രാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്​ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ഡി​സം​ബ​ർ 13ന​കം ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. പെ​ഷാ​വ​ർ ഹൈ​കോ​ട​തി​യി​ലെ ജ​സ്​​റ്റി​സ്​ ഇ​​ക്​​റാ​മ​ത്തു​ല്ല ഖാ​ൻ, ഇ​ശ്​​​തി​യാ​ഖ്​ ഇ​ബ്രാ​ഹീം എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​ നോ​ട്ടീ​സ​യ​ച്ച​ത്.

ജൂ​ൈ​ല 25ന്​ ​ന​ട​ന്ന ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇം​റാ​​െൻറ എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഇ​നാ​മു​ല്ല ഖാ​നാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ. ഇം​റാ​ന്​ സി​ത​വൈ​റ്റി​ലു​ണ്ടാ​യ മ​ക​ളാ​ണ് ടി​രി​യ​ൻ വൈ​റ്റ്​ എ​ന്നും ഇ​തെ​ക്കു​റി​ച്ച്​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​ണ്​ പ​രാ​തി. ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച​തി​നാ​ൽ ഇം​റാ​ൻ ഭ​ര​ണ​ഘ​ട​ന​ലം​ഘ​നം ന​ട​ത്തി​യി​രി​ക്ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചു. നാ​ലു​വ​യ​സ്സു​കാ​രി ​ടി​രി​യ​ൻ വൈ​റ്റി​​െൻറ പി​താ​വ്​ ഇം​റാ​നാ​ണെ​ന്ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ കോ​ട​തി വി​ധി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്.