സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റ് മാംസം വെട്ടിഞുറുക്കാന്‍ മുന്തിയ ഉപകരണങ്ങള്‍, എല്ലുകള്‍ മാറ്റി ഓവനില്‍ ബേക്ക് ചെയ്തു, എല്ലുകള്‍ പൊടിച്ചു: കാമുകനെ കൊന്ന് ബിരിയാണി ഉണ്ടാക്കിയത് നാലു ദിവസം കൊണ്ട്..

2018-11-24 02:55:11am |

അല്‍ഐന്‍: കാമുകനെ കൊന്ന് ബിരിയാണി ഉണ്ടാക്കിയ അതിക്രൂരത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. യുഎഇയില്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. നാലു ദിവസം കൊണ്ടാണ് മനുഷ്യമാംസം പാകം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

തുടര്‍ച്ചയായ നാലു ദിവസം രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയാണ് മാംസം പാകം ചെയ്തത്. എന്നാല്‍ ബിരിയാണി തൊഴിലാളികള്‍ക്ക് നല്‍കിയെന്ന വാര്‍ത്ത യുവതിയുടെ അഭിഭാഷകന്‍ നിഷേധിച്ചു. മൊറോക്കോ പൗരയായ യുവതി സ്വന്തം നാട്ടുകാരനായ കാമുകനുമായി വാക്കു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് അതിക്രൂരത നടത്തിയത്. ഏഴു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അവസാനം ഈ ബന്ധം അവസാനിപ്പിച്ച് മറ്റൊരു വിവാഹത്തിനു കാമുകന്‍ നീങ്ങിയതാണ് യുവതിയെ പ്രകോപിപിച്ചത്. ഇതേ ചൊല്ലി യുവതിയുടെ ഫ്‌ളാറ്റില്‍വെച്ച് തര്‍ക്കമുണ്ടാകുകയും യുവതി കത്തിയെടുത്ത് ഇയാളുടെ നെഞ്ചിലും വയറ്റിലും കുത്തി. ശരീരം രണ്ടായി മറുിച്ച് വലിയ സ്യൂട്ട്‌കേസുകളില്‍ ആക്കുകയായിരുന്നു.

സംഭവം പുറത്തറിയാതിരിക്കാനായി സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റ് ശരീരം വെട്ടിഞ്ഞുറുക്കാന്‍ മുന്തിയ ഉപകരണങ്ങള്‍ യുവതി വാങ്ങി. വലിയ പാത്രങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, അരച്ചെടുക്കാനായി ഗ്രൈന്‍ഡറുകള്‍, കത്തികള്‍, വാളുകള്‍, ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെ യുവതി വാങ്ങിക്കൂട്ടി. ഇയാളുടെ വസ്ത്രങ്ങളും ഫോണുകളും പഴ്‌സും ആദ്യം കത്തിച്ചു. തല മുറിച്ചു മാറ്റി അവയവങ്ങളും കൈകാലുകളും പല പാത്രങ്ങളിലാക്കി വേവിച്ചു. എല്ലുകളില്‍ നിന്ന് മാംസം വേര്‍തിരിഞ്ഞപ്പോള്‍ ഓവനില്‍ വെച്ച് ബേക്ക് ചെയ്തു. തുടര്‍ന്ന് പല കവറുകളിലാക്കി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയും ഡ്രെയിനേജില്‍ ഒഴുക്കി. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണു പോയിരുന്നു. ഇതില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.