Latest News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമില്ല; നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടിയവരിൽ ഭൂരിപക്ഷവും മലയാളികൾ

2018-12-04 02:01:28am |

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇപ്രാവശ്യം ഇന്ത്യക്കാരെ കൈയൊഴി‍ഞ്ഞു. പക്ഷേ, ഇതോടൊപ്പം നടന്ന ലക്ഷങ്ങൾ സമ്മാനം നൽകുന്ന മറ്റു ആറ് നറുക്കെടുപ്പുകളിൽ വിജയികളായവരെല്ലാം ഇന്ത്യക്കാർ. അതിൽതന്നെ നാലു പേർ മലയാളികളും.അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് നറുക്കെടുപ്പുകൾ നടന്നത്. 

പോർചുഗൽ സ്വദേശിയായ മുഹമ്മദ് അബ്ദുൽ റസാഖിനാണ് (ടിക്കറ്റ് നമ്പർ – 191331) 22 കോടിയിലേറെ വരുന്ന (12 ദശലക്ഷം ദിർഹം) ഒന്നാം സമ്മാനം. മലയാളികളായ സോബിൻ മാളിയീക്കൽ ചാക്കോച്ചൻ (ടിക്കറ്റ് നമ്പർ–210702.) 1,911,328 രൂപ (100,000 ദിർഹം), റിനു രാജ് റഷീദ് 17,20,652 രൂപ (90,000 ദിർഹം), യാസിക് പുത്തൻപീടിയേക്കൽ 15,29,427രൂപ (80,000 ദിർഹം), ബിനീഷ് കുമാർ കുമാരൻ 13,38,020 രൂപ(70,000 ദിർഹം), സജിത് കരിമുള്ളി സോമൻ (60,000 ദിർഹം), കണ്ണൻ വീട്ടിൽ വേലായുധൻ സോമൻ 9,55,728 രൂപ( 50,000) എന്നിവരാണ് മറ്റു ഭാഗ്യവാന്മാർ.

മുൻ മാസങ്ങളിൽ നടന്ന മിക്ക നറുക്കെടുപ്പുകളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഒന്നാം സമ്മാനമടക്കമുള്ള കോടികൾ സ്വന്തമാക്കിയിട്ടുള്ളത്.