അ​മേ​രി​ക്ക​യി​ൽ വൈ​ദ്യു​തിക്കസേ​ര​യി​ൽ ഷോക്കടിപ്പിച്ച്​ വ​ധ​ശി​ക്ഷ വീ​ണ്ടും! 2013നു ​ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു

2018-12-08 01:55:45am |

വാ​ഷി​ങ്​​ട​ൺ: വൈ​ദ്യു​തി​ ക​സേ​ര​യി​ലി​രു​ത്തി ഷോക്കടിപ്പിച്ച്​ ​പ്ര​തി​യെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി​യ ന​ട​പ​ടി​യി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം. ടെ​ന്ന​സി​യി​ലെ വ​ൻ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ള്ള നാ​ഷ്​​വി​ല്ലെ ജ​യി​ലി​ലാ​ണ്​ കൊ​ല​ക്കേ​സ്​ പ്ര​തി​െ​യ ഷോ​ക്ക​ടി​പ്പി​ച്ച്​ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത്​ ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്. മ​നോ​രോ​ഗി​യാ​യ യു​വ​തി​യെ കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ഡേ​വി​ഡ്​ മി​ല്ല​റി​നെ​യാ​ണ്​ (61) വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്​​. ​2013നു ​ശേ​ഷം വൈ​ദ്യു​തി ക​സേ​ര​യി​ൽ ഇ​ത്ത​ര​ത്തി​ൽ കൊ​ല്ലു​ന്ന​ത്​ അ​മേ​രി​ക്ക​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

1980ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 36 വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്നു മി​ല്ല​ർ. ഇ​തേ ജ​യി​ലി​ലെ മ​റ്റൊ​രു കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന എ​ഡ്​​മ​ണ്ട്​ സ്​​കോ​സ്​​കി​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്ക​പ്പെ​ട്ട​ത്.