Latest News

കുഞ്ഞിനെ ശ്രീജിത്ത് ഭിത്തിയില്‍ അടിച്ചത് മൂന്ന് തവണ; ഭാര്യ അനീഷയുടെ മൊഴിയില്‍ ഞെട്ടി ജിദ്ദ പോലീസും

2018-12-17 02:32:27am |

ജിദ്ദ: ഏഴ് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അച്ഛന്‍ ഭിത്തിയില്‍ അടിച്ചത് മൂന്ന് പ്രാവശ്യം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ കുഞ്ഞിനോട് കൊടും ക്രൂരത കാട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്‌ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. സംഭവത്തിന് പിന്നാലെ ശ്രീജിത്തും ആത്മഹത്യ ചെയ്തു.

സംഭവസമയം പോലീസിനെ വിളിക്കാന്‍ സുഹൃത്തായ മലയാളിയോട് അനീഷ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഭര്‍ത്താവ് കുഞ്ഞിനെ ഭിത്തിയില്‍ അടിക്കുകയായിരുന്നെന്ന് അനീഷ പോലീസില്‍ മൊഴി നല്‍കി. ശ്രീജിത്തിന്റെ അക്രമണത്തിന് പിന്നാലെ കുഞ്ഞുമായി അനീഷ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കോടി. ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതനിടയിലാണ് ഭര്‍ത്താവ് ശ്രീജിത്ത് ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ബോധരഹിതയായ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്.

മൂന്ന് വര്‍ഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതെന്നെന്നാണ് സൂചന. മൂന്നുമാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ശ്രീജിത്തും കുഞ്ഞും സൗദിയിലെത്തിയത്. ഞായറാഴ്ച കടുംബസമേതം നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണ സംവഭമുണ്ടായത്.