സ്വദേശിവൽക്കരണത്തിനിടെ ഒമാനിൽ ഇന്ത്യൻ നഴ്സുമാർക്ക് വൻ തൊഴിൽ അവസരം; നടപടി ഇങ്ങനെ

2018-12-31 03:04:03am |

വിദേശികളെ വലിയ തോതില്‍ പിരിച്ചുവിടുമ്പോഴും ഇന്ത്യന്‍ നഴ്‌സുമാരെ ക്ഷണിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. വനിതാ നഴ്‌സുമാര്‍ക്ക് മാത്രമാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മാത്രം നിയമനം നല്‍കുന്നതില്‍ വിശദീകരണം തേടിയുള്ള ട്വീറ്റിനും മന്ത്രാലയം മറുപടി നല്‍കി. 400 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് തൊഴില്‍ അവസരം ഒരുക്കിയിട്ടുള്ളത്.

ഓപറേഷന്‍ തിയേറ്റര്‍, ഐസിയു, പിഐസിയു, എന്‍ഐസിയു, സിസിയു, മെഡിക്കല്‍, ശസ്ത്രക്രിയ, ആക്‌സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നത്. അതേസമയം, സ്വദേശി നഴ്‌സുമാര്‍ക്ക് പകരം ഇന്ത്യന്‍ നഴ്‌സുമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും മന്ത്രാലയം മറുപടി നല്‍കി. വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്‌സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 ജൂണ്‍ 30 വരെ 185 സ്വദേശി നഴ്‌സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.