Latest News

പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും! ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത് മുപ്പതിനായിരത്തിലേറെപ്പേര്‍

2019-01-01 02:14:10am |

സിഡ്‌നി: ലോകജനത പുതുവര്‍ഷത്തെയും പുത്തന്‍ പ്രതീക്ഷകളെയും മുത്തമിടാന്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. ന്യൂസിലന്‍ഡിലാണ് ആദ്യമായി പുതുവത്സരം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4:30നാണ് ന്യുസിലന്‍ഡില്‍ പുതുവര്‍ഷം പിറന്നത്. ഓക്‌ലാന്റ് ജനത വമ്പിച്ച സ്വീകരണങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു.

മുപ്പതിനായിരത്തിലേറെപ്പേരാണ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. ഓക്ലന്‍ഡിലെ സ്‌കൈ ടവറിലും, ഹാര്‍ബര്‍ ബ്രിഡ്ജിലും വ്യത്യസ്ത പരിപാടികള്‍ നടന്നു. ന്യൂസിലന്റിന് പിന്നാലെ പുതുവര്‍ഷം ആഘോഷിച്ചത് ഓസ്‌ട്രേലിയയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെയാണ് ഓസ്‌ട്രേലിയയും പുതുവര്‍ഷം ആഘോഷിച്ചത്.