Latest News

50,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്ലസിനും പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച് അമ്മ; പോലീസ് പിടികൂടിയത് തന്ത്രപരമായി, ശിക്ഷ വിധിച്ച് കോടതി

2019-01-15 03:09:03am |

ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യാകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് ഒരു വര്‍ഷം ശിക്ഷ വിധിച്ച് യുഎഇ കോടതി. വില്‍പ്പനയ്ക്ക് ഇടനില നിന്ന മറ്റ് മൂന്ന് ലൈംഗിക തൊഴിലാളികലായ സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

17 വയസുള്ള മകളുടെ കന്യാകാത്വമാണ് സ്ത്രീ വില്‍പ്പനയ്ക്ക് വെച്ചത്. തന്റെ സുഹൃത്തുക്കളെ ഇക്കാര്യം യുവതി അറിയിച്ചു. 50,000 ദിര്‍ഹവും സ്വര്‍ണ നെക്ലസും നല്‍കിയാല്‍ മകള്‍ക്കൊപ്പം ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതറിഞ്ഞ ഷാര്‍ജ പോലീസ് കൃത്യമായ ഓപ്പറേഷനിലൂടെ ഇവരെ പിടികൂടുകയായിരുന്നു.

സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട ഷാര്‍ജ പോലീസ് പണവുമായി ഒരാളെ സംഘത്തിന്റെ അടുത്തേക്ക് വിട്ടു. ഹോട്ടലില്‍ വെച്ച് സ്ത്രീയുടെ സഹായികളായ മൂന്ന് പേര്‍ പണം വാങ്ങി. പിന്നാലെ പോലീസ് മൂന്ന് സ്ത്രീകളെയും പിടികൂടി. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയെയും പോലീസ് പിടികൂടി.

ഹോട്ടലില്‍ പോകണമെന്നും പണം നല്‍കുന്നയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അമ്മ നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. വിചാരണ സമയം പ്രതികള്‍ കുറ്റസമ്മതം നടത്തി. മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.