Latest News

മൂന്നാം നിലയില്‍ നിന്ന് വീണ ബാലിക തല ഇരുമ്പഴിയില്‍ കുടുങ്ങി തൂങ്ങിയാടി; മണിക്കൂറുകളോളം കുരുങ്ങി കിടന്ന പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി (വീഡിയോ)

2019-01-29 02:52:48am |

ബീജിംഗ്: മൂന്നുനിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ പെണ്‍കുട്ടി തല ഇരുമ്പഴിയില്‍ കുടുങ്ങി തൂങ്ങിയാടിയത് മണിക്കൂറുകള്‍. കഴുത്ത് ഇരുമ്പഴിയില്‍ കുരുങ്ങി തൂങ്ങിക്കിടന്ന പെണ്‍കുട്ടിയെ രണ്ട യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചൈനയിലെ യങ്‌ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

കാല്‍ വഴുതിയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് താഴെ വീണത്. താഴെ സ്ഥാപിച്ചിരുന്ന ഇരുമ്പഴിയ്ക്കിടയില്‍ കഴുത്ത് കുരുങ്ങി അവള്‍ തൂങ്ങിയാടി. സംഭവം ശ്രദ്ധയില്‍പെട്ട രണ്ട് യുവാക്കള്‍ ഗോവണി കൊണ്ടുവന്ന് കെട്ടിടത്തില്‍ കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന രംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.