Latest News

സൗദിയിലെത്തി 33 വർഷമായിട്ടും നാട്ടിൽ പോയില്ല; ഒടുവിൽ മടങ്ങാനൊരുങ്ങു​േമ്പാൾ തടസ്സം ആശുപത്രി ബില്ല്​

2019-02-01 02:45:26am |

റിയാദ്​: തമിഴ്​നാട്ടിലെ തഞ്ചാവൂരിന്​ സമീപം കുംഭകോണം മേലേകാവേരിയിൽ ജനിച്ച അബ്​ദുറഹ്​മാൻ 33 വർഷം മുമ്പാണ്​ സൗദിയിലെത്തിയത്​.  ഇതുവരെ നാട്ടിൽ പോയിട്ടില്ല. രോഗിയായി ഗത്യന്തരമില്ലാതെ മടങ്ങാനൊരുങ്ങിയപ്പോൾ തടസ്സമായി ആശുപത്രി ബില്ല്​. റിയാദിൽ നിന്ന്​ 200 കിലോമീറ്ററകലെ ദവാദ്​മി സെൻട്രൽ ആശുപത്രിയിൽ 55 ദിവസമായി ചികിത്സയിലാണ്​ 63കാരൻ. ജോലി കഴിഞ്ഞ്​ മടങ്ങു​േമ്പാൾ കുഴഞ്ഞുവീണാണ്​ അവിടെയെത്തിയത്​. ഇപ്പോൾ അസുഖത്തിന്​ ശമനമായിട്ടുണ്ട്​. യാത്രാരേഖകളെല്ലാം റെഡി. ബില്ല്​ കെട്ടി ആ​ശുപ്രതിയിൽ നിന്ന്​ വിടുതലായാൽ യാത്രയാകാം. എന്നാൽ അതത്ര എളുപ്പമല്ല, ചെറുതല്ല ബില്ല്​. 30,000 റിയാലിന്​ മുകളിലാണ്​. തവണ വ്യവസ്​ഥയിൽ അടയ്​ക്കാൻ ആശുപത്രി അധികൃതർ ഇളവ്​ നൽകിയിട്ടുണ്ട്​. സഹായിക്കാൻ നിൽക്കുന്ന സാമൂഹിക പ്രവർത്തക​ൻ സമ്മത പത്രം നൽകിയാൽ വിടുതൽ നൽകാമെന്നും അവർ കനിഞ്ഞിട്ടുണ്ട്​.

വൈകാതെ നടന്നേക്കുമെന്ന പ്രതീക്ഷയും പക്ഷേ, അബ്​ദുറഹ്​മാ​​െൻറ മുഖത്ത്​ സന്തോഷം വിരിയിക്കുന്നില്ല. പോകാൻ തോന്നുന്നില്ല, അത്​ തന്നെ കാരണം. നാടിനോട്​​ വെറുപ്പ്​ തോന്നിയിട്ടല്ല, ഇത്രയും കാലവും പോയില്ലല്ലോ, ഇനി പോയി​െട്ടന്താ എന്നൊരു മടുപ്പ്. വിവാഹം കഴിച്ചിട്ടില്ല. നാട്ടിൽ കാത്തിരിക്കുന്നൊരു ഉമ്മയുണ്ട്​. പെങ്ങളുണ്ട്​. ഇത്രയും കാലത്തിനിപ്പുറവും അവരെയും ജന്മനാടിനെയും കുറിച്ചുള്ള ഒാർമകളൊന്നും മാഞ്ഞുപോയിട്ടില്ല. 30ാം വയസിൽ വിട്ടുവന്ന നാട്ടിലെ ചെറിയ കാര്യങ്ങൾ പോലും രോഗശയ്യയിലിരുന്ന്​ ഒാർത്തെടുക്കാൻ കഴിയുന്നുണ്ട്​. എന്നിട്ടും പോകണമെന്നൊരു ചിന്ത ഇപ്പോഴും വരുന്നില്ല. പോകണ്ടേ എന്ന്​ ചോദിക്കു​ന്ന സാമൂഹിക പ്രവർത്തകനോട്​ അയാൾക്ക്​ ദേഷ്യം വരുന്നുണ്ട്​​. രോഗിയായി, പോരാത്തതിന്​ ഇഖാമ പുതുക്കിയിട്ടുമില്ല, ഇനി പോകാതിരിക്കുന്നതെങ്ങിനെ എന്ന്​ നിസ്സഹായതയിൽ വാക്കിടറുന്നു അയാൾക്ക്​. ദവാദ്​മിയിലെ ഒരു നിർമാണ കമ്പനിയിലേക്ക്​ ഹെൽപർ വിസയിലാണ്​ വന്നത്​. കെട്ടിട, കുഴൽക്കിണർ നിർമാണ ജോലികൾ ചെയ്​തു.

ഇതിനിടയിൽ  വാഹനമിടിച്ച്​ രണ്ട്​ തവണ ആശുപ​ത്രിയിലായി. പല്ല്​ മുഴുവൻ പോയി. കൃത്രിമ പല്ല്​ വെ​യ്​ക്കേണ്ടിവന്നു. പിന്നീട്​ ദവാദ്​മിയി​ൽ തന്നെ കുറച്ച്​ കൃഷി ഭൂമി പാട്ടത്തിനെടുത്ത്​ പച്ചക്കറി കൃഷി നടത്തി. പിതാവ്​ മുഹമ്മദ്​ സുൽത്താൻ നേരത്തെ മരിച്ചിരുന്നു. കുടുംബത്തി​​െൻറ ഭാരം ചുമല​ിലേറ്റിയാണ്​ സൗദിയിലേക്ക്​ വിമാനം കയറിയത്​. മരുഭൂമിയിൽ അധ്വാനിച്ചത്​ കൊണ്ട്​ കൂടപിറപ്പ്​ ഫാത്തിമയുടെ വിവാഹം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങൾ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടിൽ പോകാനുള്ള സാഹചര്യങ്ങളൊന്നുമുണ്ടായില്ല. കാലം കടന്നുപോയി. വിവാഹവും കഴിക്കാനായില്ല. ഉമ്മ ഹലീമ ബീവിക്ക്​ ചെലവിനാവശ്യമായ പണം അയച്ചുകൊടുത്തിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു കരാർ കമ്പനിയുടെ കീഴിൽ ദവാദ്​മിയിലെ ജി.എം.സി സർവീസ്​ സ്​റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ്​ ജോലി കഴിഞ്ഞ്​ താമസ സ്ഥലത്തേക്ക്​ പോകുന്നതിനിടയിൽ റോഡിൽ തളർന്നു വീണു. ആളുകൾ ആശുപത്രിയിൽ എത്തിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഒരു വർഷമായി ഇഖാമ പുതുക്കിയിട്ടില്ല. ദവാദ്​മി കെ.എം.സി.സി ഭാരവാഹി ഹുസൈൻ അലി വിവരമറിഞ്ഞ്​ സഹായിക്കാനെത്തിയതാണ്​ ഇപ്പോൾ നാട്ടിലേക്ക്​ വഴിതുറക്കാനിടയാക്കിയത്​. പാസ്​പോർട്ട്​ വളരെക്കാലം മു​േമ്പ കാലാവധി കഴിഞ്ഞു അസാധുവായിരുന്നു. പാസ്​പോർട്ട്​ രേഖകളൊന്നും കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇന്ത്യൻ എംബസി ഒൗട്ട്​ പാസ്​ അനുവദിച്ചു. കമ്പനിയധികൃതർ എക്​സിറ്റ്​ വിസയും നൽകി. പോകാൻ എല്ലാ വഴിയുമൊരുങ്ങിയപ്പോഴാണ്​ ആശുപത്രി ബില്ല്​ തടസ്സമായത്​. തവണയായി പണം അടച്ചുതീർക്കാമെന്ന്​ താൻ രേഖാമൂലം ഉറപ്പുനൽകിയാൽ ഡിസ്​ചാർജ്​ നൽകാമെന്ന്​ ആശുപത്രിയധികൃതർ സമ്മതിച്ചിട്ടുണ്ടെന്ന്​ ഹുസൈൻ അലി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.