Latest News

റഷ്യയിൽ സ​ഹ​പാ​ഠി​യെ കൊ​ന്ന്​ ര​ക്​​തം കു​ടി​ച്ച വ്യാ​ജ ഡോ​ക്​​ട​ർ അ​റ​സ്​​റ്റി​ൽ! ബോ​റി​സ് ര​ക്ത​ദാ​ഹി​യാ​യ മ​നു​ഷ്യ​ൻ

2019-02-03 03:40:14am |

മോ​സ്​​കോ: റ​ഷ്യ​യി​ൽ ഹൈ​സ്കൂ​ൾ സ​ഹ​പാ​ഠി​യെ കൊ​ന്ന്​ ര​ക്തം കു​ടി​ച്ച  വ്യാ​ജ ഡോ​ക്​​ട​ർ അ​റ​സ്​​റ്റി​ൽ. ബോ​റി​സ് കൊ​ൺ​ട്രാ​ഷി​ൻ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ല്ല്യാ​ബി​ൻ​സ്കി​ലെ ഉ​റാ​ൽ​സ് ന​ഗ​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​യി  ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു ബോ​റി​സ്. 

 വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ്​ ജോ​ലി നേ​ടി​യ​തെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. 1998ൽ ​സ​ഹ​പാ​ഠി​യാ​യ 16കാ​ര​നെ ബോ​റി​സ് മ​രു​ന്ന് കു​ത്തി​െ​വ​ച്ച് മ​യ​ക്കി കൊ​ല്ലു​ക​യും ശ​രീ​രം മു​റി​ച്ച്​ ര​ക്തം കു​ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. ബോ​റി​സ് കൊ​ൺ​ട്രാ​ഷി​നെ ര​ക്ത​ദാ​ഹി​യാ​യ മ​നു​ഷ്യ​ൻ എ​ന്നാ​ണു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

‘ആ​ചാ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി’ ന​ട​ത്തി​യ കൊ​ല​യെ​ന്നാ​ണ്​ ബോ​റി​സ് ഇ​തേ​പ്പ​റ്റി പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 2000 ആ​ഗ​സ്​​റ്റി​ൽ, ന​ര​ഹ​ത്യാ​പ്രേ​ര​ണ​യു​ള്ള മ​നോ​നി​ല തെ​റ്റി​യ വ്യ​ക്തി​യാ​ണ് ഇ​യാ​ളെ​ന്നു സ്ഥി​രീ​ക​രി​ച്ചു. 10 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ചു.  ബോ​റി​സി​​െൻറ സ​ഹോ​ദ​രി ഡോ​ക്ട​റാ​ണ്.ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മേ മ​ക​നു​ള്ളൂ​വെ​ന്ന് അ​മ്മി പറഞ്ഞു.