Latest News

ഉസാമ ബിൻ ലാദ​െൻറ മകനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​​ ഏഴ്​ കോടി രൂപ പാരിതോഷികം! ഹംസ ലാദൻ തീവ്രവാദത്തിത്തിന്റെ പുതിയ മുഖം​​

2019-03-02 02:06:37am |

വാഷിങ്​ടൺ: അൽഖ്വയ്​ദ തലവനായിരുന്ന ഉസാമ ബിൻ ലാദ​​​െൻറ മകൻ ഹംസ ബിൻ ലാദനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു മില്യൺ ഡോളർ (ഏകദേശം ഏഴ്​ കോടി രൂപ) പാരിതോഷികം നൽകുമെന്ന്​ യു.എസ്​. ഹംസ ലാദൻ തീവ്രവാദത്തി​​​െൻറ മുഖമായി ഉയർന്നു വരുന്നുണ്ട്​ എന്ന വിവരത്തെ തുടർന്നാണ്​ പാരിതോഷികം പ്രഖ്യാപിച്ചത്​. ഹംസയെ കണ്ടെത്തുന്നതിലേക്ക്​ നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കാണ്​ പാരിതോഷികം . 

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഉൗഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാകിസ്​താനിലോ അഫ്​ഗാനിസ്​ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഉസാമ ബിൻ ലാദ​​​െൻറ മരണത്തിന്​ ശേഷം ഒതുങ്ങിയ അൽഖ്വയ്​ദയുടെ ഫ്രാഞ്ചൈസി നേതാവായി സജീവമാകാൻ ഒരുങ്ങുകയാണ്​ ഹംസയെന്നാണ്​ റിപ്പോർട്ടുകൾ. 2011ൽ പിതാവിനെ കൊന്നതിന്​ പ്രതികാരം ചെയ്യുമെന്ന്​ 30 വയസുള്ള ഹംസ ഭീഷണിപ്പെടുത്തിയെന്നാണ്​ യു.എസി​​​െൻറ ആ​േരാപണം. സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന്​ ആവശ്യപ്പെടുന്ന വിഡിയോ 2015ൽ ഹംസ പുറത്തുവിട്ടിരുന്നു. 

ഉസാമ ബിൻലാദ​​​െൻറ മരണത്തിനു ശേഷം മൂന്ന്​ ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക്​ തിരികെ ചെല്ലാൻ അനുവദിച്ചിരുന്നു. അപ്പോഴും ഹംസയു​െട കാര്യം വിവാദത്തിലായിരുന്നു. ഹംസ വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു. അവിടെ വീട്ടുതടങ്കലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്​.