Latest News

മനുഷ്യനു മുമ്പായി ഡമ്മി പറന്നുയര്‍ന്നു വിജയമായാല്‍ ബഹിരാകാശ വിനോദയാത്ര ഇക്കൊല്ലം

2019-03-03 05:05:13am |

ന്യൂയോര്‍ക്ക്‌: ശരീരമാസകലം ഘടിപ്പിച്ച സെന്‍സറുകളുമായി സ്‌പേസ്‌എക്‌സ്‌ രൂപകല്‍പന ചെയ്‌ത പേടകം ബഹിരാകാശത്തേക്കു കുതിച്ചു. യാത്ര വിജയമെങ്കില്‍ ഈ വര്‍ഷം തന്നെ ബഹിരാകാശ വിനോദ സഞ്ചാരത്തിനു തുടക്കമാകുമെന്നു സ്‌പേസ്‌എക്‌സ്‌ സ്‌ഥാപകന്‍ എലോണ്‍ മസ്‌ക്‌ അറിയിച്ചു.
ഫ്‌ളോറിഡ കെന്നഡി സ്‌പേസ്‌ സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ്‌ എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയായിരുന്നു യാത്ര. ഇന്നു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചേരും.
മൂന്ന്‌ ബഹിരാകാശ സഞ്ചാരികള്‍ക്കു പകരം ഡമ്മികളുമായാണു യാത്ര. ഇവയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ പേടകത്തിനുള്ളിലെ സാഹചര്യം വിലയിരുത്തും.

ആറ്‌ ദിവസത്തിനുശേഷം പേടകം തിരിച്ചു ഭൂമിയിലെത്തും. ഇതിനുശേഷമാകും യാത്ര വിജയമാണോയെന്ന്‌ ഉറപ്പാകൂ. 2011നുശേഷം നാസ സഞ്ചാരികളെ ബഹിരാകാശത്ത്‌ എത്തിച്ചിട്ടില്ല. റഷ്യയുടെ സോയൂസ്‌ പേടകങ്ങളിലായിയിരുന്നു രാജ്യാന്തര ബഹിരാകാശ നിലത്തിലേക്കുള്ള അമേരിക്കന്‍ യാത്രികര്‍ സഞ്ചരിച്ചിരുന്നത്‌.