Latest News

ഇന്ത്യാ-പാക്ക് യുദ്ധം നടന്നാല്‍ അത് തമാശ: വിവാദമായപ്പോള്‍ പറഞ്ഞത് അമ്മ വെടിയേറ്റ് മരിച്ചപ്പോള്‍ പോലും ഞാന്‍ തമാശ പറഞ്ഞിട്ടുണ്ടെന്ന്, ഹോളിവുഡ് അവതാരകന്‍

2019-03-04 04:27:32am |

ഇന്ത്യാ-പാക്ക് യുദ്ധം നടന്നാല്‍ അത് തമാശയായിരിക്കുമെന്ന് പറഞ്ഞ് പരിഹസിച്ച ഹോളിവുഡ് അവതാരകന്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. ഹോളിവുഡ് കൊമേഡിയനായ ട്രവര്‍ നോഹ ആണ് വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള യുദ്ധം ബോളിവുഡ് ഡാന്‍സ് നമ്പറുകള്‍ കാണുന്നതു പോലെയായിരിക്കുമെന്ന് വികലമായ ഹിന്ദി പറഞ്ഞുകൊണ്ടാണ് നോഹ പരിഹസിച്ചത്. നോഹയുടെ പ്രസ്താവനയ്‌ക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കറും രംഗത്തു വന്നിരുന്നു. പിന്നാലെയാണ് ഇയാള്‍ മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.

എന്റെ അമ്മ വെടിയേറ്റ് മരിച്ചപ്പോള്‍ പോലും ഞാന്‍ തമാശ പറഞ്ഞിട്ടുണ്ട്. എന്റെ പരിപാടി കാണുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാകും. ലോകത്തിന്റെ വേദനയും അസ്വസ്ഥതകളും മറന്ന് ചിരിക്കാനാണ് ഞാന്‍ തമാശ പറയുന്നത്. അത് ആരെങ്കെിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും നോഹ ട്വിറ്ററില്‍ കുറിച്ചു.