Latest News

എസ്​​.എൻ.സി ലാവ്​ലിൻ അഴിമതി: കനേഡിയൻ മന്ത്രിസഭയിൽ വീണ്ടും രാജി! പിണറായിയെ കുടുക്കിയ കമ്പനി അഴിമതി നടത്തിയത് നിരവധി രാജ്യങ്ങളില്‍

2019-03-06 02:37:35am |

ഒട്ടാവ: അഴിമതി ആരോപണത്തിൽ പ്രതിസ്​ഥാനത്തുള്ള എസ്​.എൻ.സി ലാവ്​ലിൻ കമ്പനിക്ക്​ സർക്കാർ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ​ കാനഡയിൽ ജസ്​റ്റിൻ ട്രുഡോ മന്ത്രിസഭയിൽ വീണ്ടും രാജി. ട്രഷറി സെക്രട്ടറിയായ ജെയിൻ ഫിൽപോട്ട്​ ആണ്​ രാജി വെച്ചത്​. 

പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോ ഇൗ വിഷയം​ കൈകാര്യം ചെയ്​തതിലുള്ള അതൃപ്​തി​ വ്യക്തമാക്കിയാണ്​ ജെയിൻ ഫിൽപോട്ടി​​െൻറ രാജി. എസ്​.എൻ.സി ലാവ്​ലിൻ ഉൾപ്പെട്ട ക്രിമിനൽ കേസിൽ ഇടപെടാൻ മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ്​ മന്ത്രിയുമായ വിൽസൺ റേബൗൾഡിനു മേൽ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയും സഹായികളും സമ്മർദ്ദം ചെലുത്തിയെന്ന്​ ജെയിൻ ഫിൽപോട്ട്​ രാജിക്കത്തിൽ ആരോപിക്കുന്നു. 

കരാറുകൾ നേടിയെടുക്കാനായി ലിബിയൻ ഉദ്യോഗസ്​ഥർക്ക്​ കൈക്കൂലി നൽകിയെന്നാണ്​ എസ്​.എൻ.സി ലാവ്​ലിനെതിരെ ഉയർന്ന ആരോപണം. ഇന്ത്യ, ബംഗ്ലാദേശ്​, മെക്​സി​േകാ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അഴിമതി കേസുള്ള കമ്പനിയാണ്​ എസ്​.എൻ.സി ലാവ്​ലിൻ. 

ലാവ്​ലിൻ കമ്പനി അധികൃതർക്കെതിരായ വിചാരണ ഒഴിവാക്കാൻ തനിക്കു മേൽ സമ്മർദമുണ്ടായെന്ന്​ ആരോപിച്ച്​ മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ്​ മന്ത്രിയുമായ വിൽസൺ റേബൗൾഡ് കഴിഞ്ഞ മാസം​ രാജി വെച്ചിരുന്നു.