Latest News

ട്രംപ് ടിം ആപ്പിള്‍ എന്ന് മാറി വിളിച്ചു; അത് യാഥാര്‍ത്ഥ്യമാക്കി ആപ്പിള്‍ സിഇഒ

2019-03-09 02:22:52am |

വാഷിങ്ടണ്‍: കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നാവു പിഴവ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആപ്പിള്‍ മേധാവി ടിം കുക്ക്. കഴിഞ്ഞ ദിവസം രാജ്യത്തിന് നിങ്ങള്‍ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത് എന്നും പറഞ്ഞാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് അബന്ധവശാല്‍ ടിം കുക്ക് എന്നതിന് പകരം ടിം ആപ്പിള്‍ എന്നു പറയുകയായിരുന്നു.

പിന്നാലെ ട്രംപിനെ പരിഹസിച്ച് നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, വൈകാതെ സമൂഹമാധ്യമമായ ട്വിറ്ററില്‍ പേര്് മാറ്റി രംഗത്തുവന്നു. ട്രംപ് മാറ്റിയ ടിം ആപ്പിള്‍ എന്ന പേരു തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ടിം എന്ന പേരിന്റെ പിന്നില്‍ ആപ്പിളിന്റെ ലോഗോകൂടി വച്ചാണ് ട്വിറ്ററില്‍ അദ്ദേഹം പേര് പരിഷ്‌കരിച്ചത്.

ട്രംപും ആപ്പിളും തമ്മില്‍ ഏറെ നാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളും ആപ്പിള്‍ അംഗീകരിച്ചിരുന്നില്ല.