Latest News

പ്രധാന വരുമാനമാര്‍ഗ്ഗമായ "ചെളിമണ്ണ്" കഴിച്ച് വിശപ്പടക്കുന്ന ഒരു രാജ്യം: ഇവിടേയ്ക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ്, നൊമ്പരമായി ഹെയ്തി!

2019-03-11 02:27:28am |

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യം എന്ന പേരില്‍ അറിയപ്പെടുന്ന ഹെയ്തി ഇന്ന് നേരിടുന്നത്. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയന്‍ രാജ്യമാണ് ഹെയ്തി. ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും യുദ്ധവുമൊക്കെ പല തവണ ഈ രാജ്യത്തെ തകര്‍ത്തെങ്കിലും ജീവിതം തിരിച്ചു പിടിക്കും എന്ന ദൃഢനിശ്ചയം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു.

രാഷ്ര്ടീയ അസ്ഥിരതയും കലാപങ്ങളും മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയന്‍ ജനത. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് നല്‍കിയത്. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ചെളി മണ്ണ് കഴിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. ഭക്ഷണം ഇല്ലാത്തതിനാലാണ് തങ്ങളുടെ പ്രധാന വരുമാന മാര്‍ഗമായ ചെളിമണ്ണു തന്നെ ഭക്ഷിക്കുന്നത്.

Mud Cake,  Haiti

കടുത്ത ദാരിദ്ര്യം നേരിടുന്ന ഹെയ്തിയില്‍ പോകരുതെന്നാണ് യുഎസ് അവരുടെ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യുഎന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ കണക്ക് പ്രകാരം 45.7 ശതമാനം പേരാണ് പോഷകാഹാരക്കുറവ് ഇവിടെ നേരിടുന്നത്. കലാപങ്ങള്‍ മൂലം വന്‍ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയുമാണ് ഹെയ്തി നേരിടുന്നത്. ചെളിമണ്ണ് ഉദര രോഗങ്ങള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമായാണ് ഹെയ്തിയന്‍ ജനത കാലങ്ങളായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഈ ചെളിമണ്ണ് ഭക്ഷിക്കേണ്ട അവസ്ഥയിലാണ്.