Latest News

പോലീസ് ഓഫീസറായ അമ്മ സീനിയര്‍ ഉദ്യോഗസ്ഥനുമായി കിടപ്പറ പങ്കുവെയ്ക്കാന്‍ പോയി ; കാറിലിരുത്തിയിരുന്ന മകള്‍ നാലു മണിക്കൂറോളം ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു വീണു

2019-03-21 02:02:10am |

മിസിസിപ്പി: കാമുകനുമായി കിടപ്പറ പങ്കു വെയ്ക്കുന്നതിനിടയില്‍ കനത്ത ചൂടില്‍ കാറില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ മാതാവ് കുറ്റക്കാരി. മിസിസിപ്പിയിലെ ചൂടില്‍ ശ്വാസംമുട്ടി മരിച്ചു. മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറാണ് മകളെ കാറിനുള്ളില്‍ മരിക്കാന്‍ വിട്ടിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ തന്റെ സൂപ്പര്‍വൈസറെ തേടി പോയത്. സംഭവത്തില്‍ 20 വര്‍ഷത്തെ തടവുശിക്ഷയാണ് കേസി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചയാണ് കേസില്‍ കേസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ജോലിക്കിടയില്‍ പോലീസ് പെട്രോള്‍ കാറിലായിരുന്നു മൂന്ന് വയസ്സുകാരിയായ മകള്‍ ചെയന്നെയെ കേസി ഉപേക്ഷിച്ചത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക വേഴ്ചയ്ക്കായി അയാളുടെ വീട്ടിലേക്കാണ് പോയത്. കിടപ്പറ പങ്കുവെച്ച ശേഷം ഇരുവരും അവിടെ കിടന്ന് മണിക്കൂറുകളോളം ഉറങ്ങി. ഈ സമയത്ത് കാറിനുള്ളിലെ കനത്ത ചൂടില്‍ മകള്‍ക്ക് കിടക്കേണ്ടി വന്നത് നാലു മണിക്കൂര്‍. ഒടുവില്‍ കാര്യം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മകളുടെ ശരീരം നിശ്ചലമായിരുന്നു. പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു.

2016 സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ കേസിയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. അതേമസയം ഒഴിവാക്കുന്നതിന്റെ ഭാഗമായി മകളെ കൊല്ലാന്‍ വേണ്ടി തന്നെയാണോ കേസി കാറില്‍ പൂട്ടിയിട്ടതെന്ന സംശയവും ഉയര്‍ന്നിരുന്നു. ഏപ്രില്‍ 1 നാണ് ശിക്ഷ വിധിക്കുക. 20 വര്‍ഷത്തെ തടവുശിക്ഷയെങ്കിലൂം ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കേസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്‌ളാര്‍ക്ക് ലാഡ്‌നറേയും ജോലിയില്‍ നിന്നും പുറത്താക്കി. മകളുടെ മരണം വര്‍ഷങ്ങളായി തന്നെ ഇന്നും വേട്ടയാടുകയാണെന്നാണ് ചെയേന്നിയുടെ പിതാവ് റയാന്‍ഹയര്‍ പ്രതികരിച്ചത്. കണ്ണുകള്‍ അടയ്ക്കുമ്പോള്‍ മകള്‍ പിടയുന്നതും ശവപ്പെട്ടിയില്‍ കിടക്കുന്ന ദൃശ്യവും തെളിഞ്ഞുവരും.

ഇപ്പോഴും അവള്‍ എന്റെ തലയില്‍ ഇരുന്ന് ചിരിക്കുകയും കൊഞ്ചുകയും ചെയ്യാറുണ്ട്. അത്യാവശ്യം വരുമ്പോള്‍ മകളെ കാറില്‍ വിട്ടിട്ടു പോകുന്ന രീതി കേസി മുമ്പും ചെയ്തിരുന്നതായിട്ടാണ് ഹയര്‍ അടുത്ത കാലത്താണ് മനസ്സിലാക്കിയത്. ഒരിക്കല്‍ കേസി മകളെ കാറിലിരുത്തി അടുത്തുള്ള ഗള്‍ഫ് പോര്‍ട്ട് സ്‌റ്റോറില്‍ പോയപ്പോള്‍ വഴിയേ പോയവര്‍ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. എത്തിയ ശിശു സുരക്ഷാ വിഭാഗം കുട്ടിയെ കാറിനുള്ളില്‍ നിന്നും എടുക്കുകയും ഇതിന്റെ പേരില്‍ കേസിയെ ഒരാഴ്ച സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യം അന്ന് ഹയര്‍ അറിഞ്ഞിരുന്നില്ല. മകള്‍ മരിച്ചതിന് പിന്നാലെ ലോംഗ് ബീച്ച് പോലീസിനും മിസിസിപ്പിയിലെ ശിശു സുരക്ഷാ വിഭാഗത്തിനും കേസിക്കെതിരേ ഹയര്‍ പരാതി നല്‍കിയിരുന്നു.