ഇന്ത്യക്ക്​ യുദ്ധഭ്രാന്ത്​; തെരഞ്ഞെടുപ്പിന്​ മുമ്പായി എന്തെങ്കിലും സംഭവിക്കുമെന്ന്‌ ഇംറാൻ ഖാൻ: പാകിസ്താന് ഉറക്കമില്ല

2019-03-28 02:44:33am |

ഇസ്​ലാമാബാദ്​: ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഇന്ത്യയിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന്​ ആശങ്കയുണ്ടെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഫിനാൻഷ്യൽ ടൈംസിന്​​ നൽകിയ അഭിമുഖത്തിലാണ്​ ഇംറാൻ ഇക്കാര്യം വ്യക്​തമാക്കിയത്​. പാകിസ്​താ​​​െൻറ​ മണ്ണിൽ സ്വൈര്യ വിഹാരം നടത്താൻ തീവ്രവാദ സംഘങ്ങളെ​ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്ത്​ പ്രവർത്തിക്കു​േമ്പാൾ നമുക്ക്​​ ഒരു നിലപാട്​ സ്വീകരിക്കാൻ സാധിക്കില്ല. പുൽവാമ പോലെ എന്തു സംഭവിച്ചാലും അതി​​​െൻറ ഉത്തരവാദിത്തം പാകിസ്​താൻ ഏറ്റെടുക്കേണ്ടി വരുന്നത്​ അനുവദിക്കാനാവില്ലെന്നും ഇംറാൻ പറഞ്ഞു. 

പുതിയ പാകിസ്​താനിൽ തീവ്രവാദത്തിന്​ സ്​ഥാനമില്ല. രാജ്യത്ത്​ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി തുടങ്ങിക്കഴിഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളുടെ ഘടനകൾ പൊളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പാകിസ്​താനിൽ നടക്കുന്നത്​ ഇതിന്​ മുമ്പ്​ ഒരിക്കലും സംഭവിക്കാത്തതാണ്​ - ഇംറാൻ പറഞ്ഞു.  ഇന്ത്യയിൽ പൊതുതെര​െഞ്ഞടുപ്പിന്​ മുമ്പ്​ എ​ന്തെങ്കിലും സംഭവിക്കുമെന്ന്​ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യക്ക്​ യുദ്ധഭ്രാന്താണെന്നും ഇംറാൻ കൂട്ടിച്ചേർത്തു.