Latest News

മഹേഷ്​ ഭട്ടിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; പ്രതി ഉ​ബൈ​ദു​ല്ല അ​ബ്​​ദു​ൽ റ​ഷീ​ദ്​ റേ​ഡി​യോ​വാ​ല​യെ യു.എസ്​ കൈമാറി

2019-04-04 02:48:28am |

വാ​ഷി​ങ്​​ട​ൺ: സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ്​ ഭ​ട്ടി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഉ​ബൈ​ദു​ല്ല അ​ബ്​​ദു​ൽ റ​ഷീ​ദ്​ റേ​ഡി​യോ​വാ​ല​യെ യു.​എ​സ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി. ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ അ​ധി​കൃ​ത​ർ കൈ​മാ​റി​യ ഇ​യാ​ളെ ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​സ്​​റ്റ​ഡി​ലെ​ടു​ത്തു. 

കൊ​ല​പാ​ത​ക ശ്ര​മം, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ റേ​ഡി​യോ​വാ​ല​യെ പി​ടി​കി​ട്ടാ പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  അ​ധോ​ലോ​ക നാ​യ​ക​ൻ ര​വി പൂ​ജാ​രി​യു​ടെ സ​ഹാ​യി​യാ​യ ഇ​യാ​ൾ മ​ഹേ​ഷ്​ ഭ​ട്ടി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ 2014ലാ​ണ്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്. സി.​ബി.​​ഐ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​റ​ർ​പോ​ൾ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ 2017 സെ​പ്​​റ്റം​ബ​ർ 20നാ​ണ്​ യു.​എ​സ്. പൊ​ലീ​സ്​ ന്യൂ​ജ​ഴ്​​സി​യി​ലെ ഐ​സ്​​ലി​നി​ൽ  അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പി​ന്നീ​ട്​ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്​​ജി​യാ​ണ്​ റേ​ഡി​യോ​വാ​ല​യെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.