പ്രവാസലോകത്തും തെരെഞ്ഞെടുപ്പ് ആവേശം : കടൽ കടന്ന് വോട്ട് ചെയ്യാൻ ഇത്തവണ 71000 ത്തിലധികം പ്രവാസികൾ

2019-04-10 03:11:12am |

റിയാദ് : ഏത് തെരെഞ്ഞെടുപ്പ് എത്തിയാലും നാട്ടിലുള്ളവരേക്കാൾ ആവേശം പ്രവാസികൾക്കാണ്.ഈ ദിനം എങ്ങനെയും നാട്ടിൽ എത്തി സമ്മതിദാനാവകാശം വിനയോഗിക്കാൻ പ്രവാസികൾ ശ്രമിക്കാറുണ്ട് .

ആസന്നമായ ലോകസഭാ തെരെഞ്ഞെടുപ്പിൽ കടൽ കടന്ന് നാട്ടിലെത്തി വോട്ട് ചെയ്യാൻ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയും പ്രവാസികൾ തയാറെടുക്കകയാണ് .

പരമാവധി ആളുകളെ നാട്ടിലെത്തിച്ചു വോട്ടർ പട്ടികയിൽ പേര് ചേർത്ത് സമ്മതിദാനാവകാശം വിനയോഗിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങിയിരിക്കുകയാണ് .നാട്ടിലെന്നവണ്ണം പ്രവാസ ലോകത്തും പല സംഘടനകളും മീറ്റിങ്ങുകളും അതാത് മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം എന്ന് അഭ്യർഥിച്ചു സോഷ്യൽ മീഡിയയിൽ കൂടിയും നേരിട്ടും സഹായം അഭ്യർഥിക്കുന്ന തിരക്കിലാണിപ്പോൾ .

ഇതിൽ മുൻപതിയിൽ നിൽക്കുന്നതാകട്ടെ മുസ്ളീം ലീഗിന്റെ പോഷക സംഘടനയായ കെ .എം .സി സി ,കോൺഗ്രസ്സ് സംഘടനയുടെ ഓ ഐ സി സി ,സി പി എം സംഘടനയുടെ നവോദയ ,സി പി ഐ യുടെ നവയുഗം തുടങ്ങിയ സംഘടനകളാണ് .

പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇപ്പോൾ അഞ്ചിരിട്ടി വർധനആണ് രേഖപ്പെടുത്തിയിരിക്കുന്നത് . തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2019 ജനുവരി 30 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് പ്രവാസി വോട്ടർമാരായി 71,735 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ 62,847 പുരുഷന്മാരും 3729 സ്ത്രീകളുമടക്കം 66,576 പേരും കേരളത്തിൽനിന്നുമാണ്. ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടെന്നിരിക്കെ ഈ കണക്കിൽ വൻ വർധനയാണ് പ്രതീക്ഷിക്കപെടുന്നത് .രാജ്യത്താകെ 1.3 കോടി പ്രവാസികളുണ്ടെന്നാണ് കണക്ക്.

എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് പകരക്കാരെ ഉപയോഗിച്ച് പ്രോക്‌സി വോട്ടു ചെയ്യാൻ അനുവദിക്കുന്ന ബിൽ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ കൊണ്ടുവരാനോ, ഓർഡിനൻസ് ഇറക്കുവാനോ കേന്ദ്ര സർക്കാർ തയാറാകാതിരുന്നതിനാൽ വോട്ടു ചെയ്യണമെങ്കിൽ പ്രവാസികൾ നാട്ടിലെത്തിയേ മതിയാകൂ.

ഇടത് -വലത് പക്ഷ പ്രവാസി സംഘടന കളുടെയും പ്രധാന പ്രചാരണവും ഇത് തന്നെയാണ് .ബി ജെ. പി യോട് പ്രതിക്ഷേധം രേഖപെടുത്തതാനുള്ള നല്ല അവസരം ആണിതെന്നും പ്രവാസികൾ നാട്ടിലെത്തി വോട്ട് ചെയ്യണമെന്നുമാണ് അവരുടെ അഭ്യർഥന .

എന്നാൽ വേനൽ അവധി ആഘോഷിക്കാൻ കുടുംബമായി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നവരുടെ വോട്ട് എങ്ങനെ പിടിച്ചുനിർത്തും എന്നുള്ള ആശങ്കയും ചില സ്ഥാനാർത്ഥികൾക്കുണ്ട് .