ആസ്​ട്രേലിയയിലെ നിശാ ക്ലബിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു

2019-04-14 04:59:29am |

മെൽബൺ: ​ആസ്​ട്രേലിയയിൽ മെൽബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ല​പ്പെട്ടു. ഒരാൾക്ക്​​ ഗുരുതര പരിക്ക്​. നിശാ​ ക്ലബിന്​ മുന്നിലാണ്​ ഞായറാഴ്​ച പുലർച്ചെ വെടിവെപ്പുണ്ടായത്​. ​

ലവ്​ മെഷീൻ എന്ന ക്ലബിന്​ മുന്നിലായിരുന്നു സംഭവം. നിരവധി പേർ വെടിവെപ്പ്​ നടക്കു​േമ്പാൾ ക്ലബിന്​ മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

സംഭവത്തിൽ നാല്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. വെടിവെപ്പ്​ നടന്നതിന്​ ശേഷവും ക്ലബ്​ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്​.