ഫ​ണ്ടി​ല്ല; ഇ​സ്രാ​യേ​ലി വെ​ടി​യേ​റ്റ 1700 ഗ​സ്സ​ക്കാരുടെ കാ​ലു​ക​ൾ മു​റി​ക്കു​ന്നു! ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഇ​സ്രാ​യേ​ൽ ആ​​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത് 29,000 ഫ​ലസ്തീനികള്‍ക്ക്‌

2019-05-11 02:41:06am |

ജ​റൂ​സ​ലം: ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി പ​ട്ടാ​ള​ത്തി​​​െൻറ വെ​ടി​യേ​റ്റ 1700 ഗ​സ്സ വാ​സി​ക​ളു​ടെ കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഗ​സ്സ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന്​ ഫ​ണ്ട്​ ഇ​ല്ലാ​ത്ത​താ​ണ്​ കാ​ര​ണ​മെ​ന്ന്​ ഫ​ല​സ്​​തീ​നി​ലെ യു.​എ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ജെ​യ്​​മി മ​ക്​​ഗോ​ൾ​ഡ്​​റി​ക്​ വ്യ​ക്​​ത​മാ​ക്കി. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 29,000 ഫ​ല​സ്​​തീ​നി​ക​ൾ​ക്കാ​ണ്​ ഇ​സ്രാ​യേ​ൽ ആ​​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. 

7000 പേ​ർ​ക്ക്​ വെ​ടി​യേ​റ്റു. ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​നും കാ​ലി​ലാ​ണ്​ വെ​ടി​യു​ണ്ട ത​റ​ച്ച​ത്. ഇ​തി​ൽ 1700 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ​ങ്കീ​ർ​ണ​മാ​യ ശ​സ്​​ത്ര​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ഇ​വ​ർ​ക്ക്​ ചെ​യ്യേ​ണ്ട​തു​ണ്ട്. ര​ണ്ടു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന അസ്​ഥി പു​നഃ​സ്​​ഥാ​പ​ന ശ​സ്​​ത്ര​ക്രി​യ പ്ര​​ക്രി​യ​യാ​ണി​ത്.

ഇ​തി​ന്​ സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ​യൊ​ക്കെ കാ​ലു​ക​ൾ മു​റി​ച്ചു​നീ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ മ​ക്​​ഗോ​ൾ​ഡ്​​റി​ക്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫ​ണ്ടി​ല്ലാ​യ്​​മ​ക്ക്​ പു​റ​മെ, ഈ ​സ​ങ്കീ​ർ​ണ ചി​കി​ത്സ ന​ട​ത്താ​നു​ള്ള വൈ​ദ​ഗ്​​ധ്യ​മു​ള്ള വൈ​ദ്യ​വി​ഭാ​ഗ​വും ഗ​സ്സ​യി​ലി​ല്ല. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ, 120 പേ​രു​ടെ കാ​ലു​ക​ൾ മു​റി​ച്ചു​നീ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തി​ൽ 20ഉം ​കു​ട്ടി​ക​ളാ​ണ്. ഫ​ണ്ടി​​​െൻറ വ​ലി​യ ദൗ​ർ​ല​ഭ്യ​ത നേ​രി​ടു​ന്ന ഗ​സ്സ​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​ത​മാ​ണ്.

20 ദ​ശ​ല​ക്ഷം ഡോ​ള​റി​​​െൻറ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​ണ്​ യു.​എ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫ​ല​സ്​​തീ​നി​ക​ൾ​ക്കു​ള്ള വേ​ൾ​ഡ്​ ഫു​ഡ്​ ​േ​പ്രാ​​ഗ്രാ​മി​ലും ഫ​ണ്ടി​​​െൻറ കു​റ​വു​ണ്ട്.  ഗ​സ്സ​യി​ലെ 10 ല​ക്ഷം പേ​ർ​ക്കു​ള്ള​ ഭ​ക്ഷ്യ​വി​ത​ര​ണ​വും ഇ​തു​കാ​ര​ണം ത​ട​സ്സ​പ്പെ​​ട്ടേ​ക്കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്ന​ും മ​ക്​​ഗോ​ൾ​ഡ്​​റി​ക്​ പ​റ​ഞ്ഞു. 

ഫ​ണ്ടി​​​െൻറ കു​റ​വു​മൂ​ലം വെ​സ്​​റ്റ്​​ബാ​ങ്കി​ലെ​യും ഗ​സ്സ​യി​ലെ​യും 1,93,000 പേ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ത​ര​ണം വെ​ട്ടി​ക്കു​റ​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന്​ വേ​ൾ​ഡ്​ ഫു​ഡ്​ പ്രോ​​ഗ്രാം വ​ക്​​താ​വ്​ ഹെ​ർ​വി വെ​ർ​ഹൂ​സെ​ലും ചൂ​ണ്ടി​ക്കാ​ട്ടി. 27,000 പേ​ർ​ക്ക്​ ഒ​ന്നും ല​ഭി​ച്ചി​ല്ല. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സ 10 ഡോ​ള​ർ സ​ഹാ​യ​ത്തി​ന്​ പ​ക​രം എ​ട്ട്​ ഡോ​ള​റാ​ണ്​ ല​ഭി​ച്ച​ത്. 

ശ​രാ​ശ​രി 4000 ഡോ​ള​ർ ക​ട​ത്തി​ലാ​ണ്​ ഒാ​രോ ഗ​സ്സ കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. ശ​രാ​ശ​രി ശ​മ്പ​ളം 400 ഡോ​ള​ർ മാ​ത്ര​മാ​ണ്. 54 ശ​ത​മാ​ന​വും തൊ​ഴി​ൽ ര​ഹി​ത​രു​മാ​ണ്. ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ മ​റ്റു സാ​ധ്യ​ത​ക​ൾ തേ​ടി ജോ​ലി വി​ടു​ക​യാ​ണ്.