Latest News

ഇറ്റലിയുടെ അണ്ടര്‍ 17 ടീമിനെ ഇന്ത്യ തോല്‍പ്പിച്ചെന്ന വാര്‍ത്ത തട്ടിപ്പ്; ശരിക്കും തോല്‍പ്പിച്ചത് താഴെ തട്ടിലെ തട്ടിക്കൂട്ട് ടീമിനെ

2017-05-23 02:52:30am |

ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഒരു പക്ഷേ നിങ്ങളുടെ അഭിമാനഗോപുരങ്ങള്‍ ഉടഞ്ഞു വീണാല്‍ ആരാധകര്‍ ക്ഷമിക്കണം. ഇറ്റലിയുടെ കൗമാര ഫുട്‌ബോള്‍ ടീമിന് മേല്‍ ജയിച്ച് ഇന്ത്യന്‍ അണ്ടര്‍ 17 ടീം ചരിത്രം കുറിച്ചെന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത സമ്പൂര്‍ണ്ണമായി ശരിയല്ലെന്നതാണ് കാരണം. യഥാര്‍ത്ഥത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത് ഇറ്റലിയുടെ അണ്ടര്‍ 17 ടീമിനെയല്ല മറിച്ച് മൂന്നും നാലും ഡിവിഷന്‍ ലീഗുകളില്‍ കളിക്കുന്ന ക്‌ളബ്ബിലെ കളിക്കാര്‍ ഉള്‍പ്പെട്ട ലെഗാ പ്രോ സ്‌ക്വാഡിനെയാണ്.

ഇന്ത്യ ഇറ്റലിയെ അട്ടിമറിച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ യുവാക്കളില്‍ സൃഷ്ടിച്ച ആവേശത്തിര മനസ്സിലാക്കി തന്നെ അതിന്റെ യാഥാര്‍ത്ഥ്യം അറിയിക്കാന്‍ ബാദ്ധ്യസ്ഥരാവര്‍ സൃഷ്ടിച്ച തെറ്റിദ്ധാരണമാണ് ഇത്തരമൊരു വഞ്ചനയ്ക്ക് കാരണമായത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സൃഷ്ടിയായിരുന്നു വാര്‍ത്ത. വാര്‍ത്ത പരന്നതോടെ ഇന്ത്യയുടെ ശോഭനമായ ഭാവി മുന്നില്‍ കണ്ട് മെയ് 19 ന് വിജയം ആഘോഷിക്കാന്‍ ട്വിറ്ററിലും വന്‍ തിരക്കായിരുന്നു. വീരേന്ദ്ര സെവാഗിനെ പോലെയുള്ളവര്‍ പോലും അഭിനന്ദനവുമായി രംഗത്ത് വന്നതോടെ 2022 ല്‍ ഇന്ത്യ ഒരുപക്ഷേ ലോകകപ്പ് യോഗ്യത നേടിയേക്കുമെന്ന് പോലും കരുതിയവര്‍ ഏറെ.

്എന്നാല്‍ ഇത് എഐഎഫ്എഫ് പുറത്തുവിട്ട വ്യാജ വാര്‍ത്തയായിരുന്നു. ഇറ്റലിയിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും കളിക്കാര്‍ ഉള്‍പ്പെട്ട ഇറ്റലി ലെഗാ പ്രോ, ലെഗാ പ്രോ 2 ലീഗ് ക്‌ളബ്ബുകളില്‍ നിന്നുള്ള കളിക്കാര്‍ ഉള്‍പ്പെട്ട യു-17 ടീമിനെയാണ് ഇന്ത്യ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്്. ടയര്‍ -3, ടയര്‍-4 ലീഗുകളിലെ കളിക്കാര്‍ ഉള്‍പ്പെട്ട തട്ടിക്കൂട്ട് ടീമിലെ കളിക്കാരായിരുന്നു ഇത്. ലെഗാ പ്രോ ക്‌ളബ്ബുകളായ പാര്‍മ, ആല്‍ബിനോലെഫി എന്നിവയിലെ കളിക്കാരാണ് കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരം മറച്ചു വെച്ചാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ മുഴുവന്‍ വഞ്ചിച്ചത്.

എന്ന് മാത്രമല്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര നിമിഷം, ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര അദ്ധ്യായം എന്നെല്ലാം പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റാകട്ടെ ഇങ്ങിനെ ഒരു കളിയെ കുറിച്ചോ ഫലത്തെക്കുറിച്ചോ ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. എന്ന് മാത്രമല്ല ഇറ്റാലിയ ന്‍ ടീമിന്റെ കളിക്കാരുടെ പട്ടികയും നല്‍കിയിട്ടുണ്ട്. അവരില്‍ ഒരാള്‍ പോലും ഇന്ത്യയ്‌ക്കെതിരേയുള്ള മത്സരത്തില്‍ കളിച്ചിട്ടുമില്ല.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ജര്‍ണലിസ്റ്റ് ഇമ്മാനുവേല്‍ ഗ്വില്ലാനെല്ലി ഇക്കാര്യത്തില്‍ വ്യക്തത നല്‍കി. ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ഒന്നില്‍ പോലും ഈ വാര്‍ത്ത കണ്ടില്ല എന്നത് ഏറെ കൗതുകകരമായി ഇന്ത്യയ്‌ക്കെതിരേ യഥാര്‍ത്ഥയ്യില്‍ കളിച്ചത് അണ്ടര്‍ 17 ദേശീയ ടീമിനെതിരേ ആയിരുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയ്‌ക്കെതിരേ കളിച്ച അണ്ടര്‍ 17 ലെഗാ പ്രോ ടീമും അവരുടെ ക്‌ളബ്ബുകളും ഇതായിരുന്നു.

ഫ്രഡറിക്കോ ബ്രാങ്കോളിനി, മോഡേനാ, എഡ്വാര്‍ഡോ കോര്‍വി (പാര്‍മ) ഫ്രാന്‍സിസ്‌കോ മിഷേലി, അലക്‌സാണ്ട്രോ ഗലീണ്ട്രോ, ഡേവിഡ് റോഡോള്‍ഫി (ആല്‍ബിനോ ലീഫ്), സിമാണ്‍ ഡെല്ലാ മോര്‍ട്ടേ (ലക്കീസ്), ഡേവിഡാ മിസ്സാഗ്‌ളിയ (ക്രിമോണീസ്), മാര്‍ക്കോ റഗ്ഗൂറോ, ഡേവിഡ് റോസ്സോ (പഡോവ), അന്റോണിയോ വിട്ടാല, അലസ്സാണ്ട്രോ ഡാവിറ്റി (മോഡേണാ), നിക്കോളോ മാഫിനി (കരാരീസ്), അലെസ്സിയോ ഗിയാനേസ്ചി (റോബര്‍സീന), മൈക്കല്‍ ഫാബിയാനോ, അന്റോണിയോ മാരോണ്‍ (യുവ സ്റ്റാബിയ), മാറ്റിയോ ബെര്‍ട്ടോലോ (ബസ്സാനോ വിര്‍ച്ചസ്), ആല്‍ബര്‍ട്ടോ മറോനി (മണ്ടോവ), അലസ്സാന്ദ്രോ റാമെല്ലോ (അലസ്സാന്‍ഡ്രിയ),

അതേസമയം ലോകത്തുടനീളം ആരാധകരുള്ള ഇറ്റലിയിലെ പ്രമുഖ ക്‌ളബ്ബുകളില്‍ കളിക്കുന്ന മിടുക്കന്മാര്‍ ഉള്‍പ്പെട്ട ഇറ്റലിയുടെ അണ്ടര്‍ 17 ടീമും അവരുടെ ക്‌ളബ്ബുകളും ഇതാണ്.

സിമോണ്‍ ഗിഡോട്ടി (ഫിയറെന്റീന) മാര്‍ക്കോ കാര്‍നെസെക്കി (സെസീന), റാവുള്‍ ബെല്ലാനോവ, അലക്‌സ് ക്യാമ്പിയോല്‍, ഗബ്രിയേല്‍ ബെല്ലോഡി (എസി മിലാന്‍), അന്റോണിയോ കാന്‍ഡേല (സ്‌പെസിയ), മാറ്റിമ്യാ അന്‍സോലിന്‍ (വിസന്‍സാ), ഡേവിഡ് ബെല്ലെല്ലാ, എലിയ വിസ്‌കോണ്ടി, ഡേവിജ് മെറോലാ (ഇന്റര്‍മിലാന്‍), ആന്‍ഡ്രിയാ റിസ്സോ പിന്നാ (അറ്റ്‌ലാന്റ), ഫാബ്രിസിയോ കാളിഗര, ഹാന്‍സ് നിക്കോളസി കാവിഗ്‌ളിയ, മൊയ്‌സേ കീന്‍ (യുവന്റസ്), റോബര്‍ട്ടോ ബിയാന്‍കു (കാഗ്‌ളിയാരി), ഇമ്മാനുവല്‍ വിഗ്നാറ്റോ (ഷിവോ), മണോലോ പോര്‍ട്ടാനോവ (ലാസിയോ), പിയേട്രോ പെല്ലിഗ്രി (ജനോവ).