Latest News

ബഹ്റൈനിൽ പിഞ്ചുമക്കളുടെ മുന്നിൽ മലയാളി പ്രവാസി മുങ്ങിമരിച്ചു; അപകടം നീന്തല്‍ക്കുളത്തില്‍

2019-07-08 01:30:46am |
മനാമ: ബഹ്റൈനിൽ പിഞ്ചുമക്കളുടെ മുന്നിൽ മലയാളി പ്രവാസി മുങ്ങിമരിച്ചു. ഇരിഞ്ഞാലക്കുട പടിയൂർ രഞ്ജിത് കാരയിൽ (42) ആണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ബഹ്റൈനിലെ ഉമ്മുൽഹംസത്തെ നീന്തൽക്കുളത്തിൽ മരിച്ചത്. 
നീന്തുന്നതിനിടെ പിതാവ് വെള്ളത്തിൽ താഴ്ന്നുപോയതായി കുട്ടികൾ അമ്മയോട് ചെന്ന് പറയുകയും അവർ ഒാടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ പോകുകയായിരുന്നു. കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം ഇലക്ട്രോണിക്കൽ ഡിസൈനറാണ്. ഭാര്യ: സിനി രഞ്ചിത്ത്. മക്കൾ: ശ്രീഹരി (മൂന്നാം ക്ലാസ്), ഹരിത രഞ്ചിത്ത് (ഒന്നാം ക്ലാസ്).