യു.എസിൽ ചെറുവിമാനം തകർന്ന്​ മൂന്ന്​ ഇന്ത്യൻ വംശജർ മരിച്ചു; മരിച്ചത്​ ഡോക്​ടർ ദമ്പതികളും മകളും

2019-08-12 02:59:46am |

വാഷിങ്​ടൺ: ഫിലാഡെൽഫിയയിൽ ചെറുയാത്രാവിമാനം തകർന്ന്​ ഇന്ത്യൻ വംശജരായ ഡോക്​ടർ ദമ്പതികളും മകളും മരിച്ചു. ഡോക്​ടർ ജസ്​വീർ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകൾ  കിരൺ ഖുറാന എന്നിവരാണ്​ മരിച്ചത്​. 

നോർത്ത്​ ഈസ്​റ്റ്​ ഫിഡാഡെൽഫിയ വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം ഒഹിയോ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റി വിമാനത്താവളത്തിൽ എത്തുന്നതിന്​ മുമ്പാണ്​ തകർന്നു വീണത്​. പൈലറ്റ്​ ലൈസൻസ്​ ഉണ്ടായിരുന്ന ഖുറാനയാണ്​ വിമാനം പറത്തിയിരുന്നത്​.​ ചെറുയാത്രാ വിമാനവും  അദ്ദേഹത്തി​​െൻറ പേരിലാണ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​. 

ഡൽഹി എയിംസിൽ ഗവേഷകരായിരുന്ന ജസ്​വീർ ഖുറാന-ദിവ്യ ദമ്പതികൾ 20 വർഷത്തോളമായി യു.എസിലാണ്​. ടെമ്പിൾ യൂനിവേഴ്​സിറ്റിയി​ലെ പാത്തോളജി വകുപ്പിൽ അധ്യപകനായിരുന്നു ഡോ. ജസ്​വീർ ഖുറാന​. ഡോ. ദിവ്യ സ​െൻറ്​ ക്രിസ്​റ്റഫർ ഹോസ്​പിറ്റലി​ലാണ്​ ജോലിചെയ്​തിരുന്നത്. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരൺ ഹാരിടൺ ഹൈസ്​കൂൾ വിദ്യാർഥിയാണ്​.