Latest News

പറന്നുയർന്ന ഉടനെ പക്ഷിക്കൂട്ടം ഇടിച്ച് വിമാനം വയലിൽ ഇറക്കി; 233 ജീവനുകൾ രക്ഷിച്ച പൈലറ്റ് ഹീറോ

2019-08-16 02:13:58am |

മോസ്കോ: പക്ഷികൾ ഇടിച്ചതിനെ തുടർന്ന് റഷ്യയിൽ വിമാനം അടിയന്തിരമായി ഇറക്കിയത് ചോളവയലിൽ. വിമാനത്തിലുണ്ടായിരുന്ന 233 യാത്രക്കാരും സുരക്ഷിതരാണ്. 23 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഇന്‍റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിന്‍റെ അദ്ഭുത രക്ഷപ്പെടലിൽ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാർ. പൈലറ്റ് ദാമിർ യുസുപോവിനെ 'ഹീറോ' എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. തലസ്ഥാനമായ മോസ്കോയുടെ പ്രാന്ത പ്രദേശത്താണ് സംഭവം. ഉറൽ എയർലൈൻസിന്‍റെ എയർബസ് 321 ൽ പറന്നുയർന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എൻജിൻ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.