Latest News

സേക്രഡ് ഗെയിംസ് തകര്‍ക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് പ്രവാസി മലയാളി; പാതിരാത്രി വരെ ഫോണിലേക്ക് കോളുകള്‍

2019-08-22 02:06:42am |

ഏറെ തരംഗമുണ്ടാക്കിയ വെബ് സീരിസാണ് സേക്രഡ് ഗെയിംസ് എന്നാല്‍, ഇത് അത്ര രസകരമാല്ലാത്ത ഒരാളുണ്ട് ഇങ്ങു കേരളത്തില്‍. ഈ യുവാവിന് സീരിസിന്റെ രണ്ടാം ഭാഗം കൊടുത്തത് അത്ര നിസ്സാരമായ പണിയൊന്നുമല്ല. സീരിസിലെ ഒരു ഫോണ്‍ നമ്പരാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി കുഞ്ഞബ്ദുള്ളയുടെ സമാധാനം കെടുത്തിയിരിക്കുന്നത്.

സീരീസിനിടെ സ്‌ക്രീനില്‍ എഴുതിക്കാണിച്ച നമ്പറാണ് പണി പറ്റിച്ചത്. ഇത് കണ്ടതോടെ നിരവധിയാളുകളാണ് ഓരോ മിനിറ്റിലും ഇയാളെ വിളിച്ചുകൊണ്ടിരിക്കുന്നത്. പാതിരാത്രിയില്‍ വരെ തനിക്ക് കോളുകള്‍ വരുന്നുണ്ടെന്ന് കുഞ്ഞബ്ദുള്ള പറയുന്നു.

സിരീസിലെ ഗ്യാങ്സ്റ്റര്‍ സുലൈമാന്‍ ഈസയുടെ നമ്പര്‍ എന്ന് പരമ്പരയില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ കുഞ്ഞബ്ദുള്ളയുടേതാണ്. ഇതോടെയാണ് പ്രവാസി മലയാളിയുടെ ഉറക്കം നഷ്ടപ്പെട്ടത്. സഹികെട്ട് ഫോണ്‍ ഓപ്പറേറ്റര്‍മാരെ പോലും ബന്ധപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് താന്‍ എന്നാണ് കുഞ്ഞബ്ദുള്ള പറയുന്നത്.

പരമ്പരയില്‍ ഈസയുടെ നമ്പര്‍ എന്ന് പറഞ്ഞ് മറ്റൊരു കഥാപാത്രം കൈമാറുന്ന ചെറിയ കടലാസിലാണ് ഈ നമ്പര്‍ ഉള്ളത്. കടലാസില്‍ ഈ നമ്പര്‍ കാണിക്കുന്നില്ലെങ്കിലും സ്‌ക്രീനില്‍ നമ്പര്‍ എഴുതിക്കാണിക്കുന്നുണ്ട്. ഇതോടെയാണ് സേക്രഡ് ഗെയിംസ് ആരാധകര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്.