Latest News

"സ്വയം സ്‌നേഹിക്കാനുള്ള ദിവസങ്ങള്‍"; സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കി കമ്പനി; മറ്റൊന്നിനുമല്ല സ്വയംഭോഗം ചെയ്യാന്‍; ഇതിന് കാരണമായി കമ്പനി പറയുന്നത് കേട്ടാല്‍ ഞെട്ടും

2019-08-23 06:06:11am |

പൊതുവെ കമ്പനികള്‍ക്ക് ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നതിനോട് അത്ര താത്പര്യമൊന്നുമില്ല. ഉള്ള അവധിയില്‍ കൂടി എങ്ങനെ ജീവനക്കാരെ ജോലി ചെയ്യിക്കാമെന്നാണ് കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു കമ്പനി നാല് ദിവസം അധികം അവധിയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. അവധിയുടെ കാരണമാണ് ഏറ്റവും ഞെട്ടിക്കുന്നത്. സ്വയംഭോഗം ചെയ്യാനായിട്ടാണ് കമ്പനി ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ നാല് ദിവസം അധികം അവധി നല്‍കുന്നത്.

ലണ്ടന്‍ ആസ്ഥാനമായ ലെലൊ എന്ന സെക്‌സ് ടോയി കമ്പനിയാണ് സ്വയംഭോഗം ചെയ്യാനായി ജീവനക്കാര്‍ക്ക് നാല് ദിവസത്തേക്ക് അവധി നല്‍കിയത്. എല്ലാവരും ചെയ്യുകയും തുറന്ന് പറയാന്‍ മടിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വയംഭോഗം. എന്നാല്‍, അതൊരു സാധാരണ വിഷയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേയാണ് പ്രതിവര്‍ഷം നാല് അവധി നല്‍കുകയെന്ന് നടപടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സോനാ ക്രൂസ് വ്യക്തമാക്കി. സാധാരണ അവധി ദിവസങ്ങള്‍ കുടുബത്തിന് വേണ്ടി ചിലവഴിക്കുന്ന ജീവനക്കാര്‍ നാല് ദിവസങ്ങള്‍ അവരുടെ സുഖത്തിനായി ഉപയോഗിക്കണം എന്നാണ് കമ്പനിയുടെ നിര്‍ദേശം. സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് മാനസികവും ശാരീരികവുമായ ധാരാളം ഗുണങ്ങള്‍ ലഭിക്കും എന്നത് ഒരു കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 'സ്വയം സ്‌നേഹിക്കാനുള്ള ദിവസങ്ങള്‍' അഥവാ 'സെല്‍ഫ് ലൗ ഡേയ്‌സ്' എന്നാണ് ഈ അവധി ദിവസങ്ങള്‍ അറിയപ്പെടുക.