Latest News

റു​പേ കാ​ർ​ഡി​ന്​ ഇ​നി യു.​എ.​ഇ​യി​ലും പ്രാ​ബ​ല്യം! 1.75 ല​ക്ഷം വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും 5000 എ.​ടി.​എ​മ്മു​ക​ളി​ലും കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഇ​ട​പാ​ട്​ ന​ട​ത്താം

2019-08-25 03:38:50am |

ദു​ബൈ: മാ​സ്​​റ്റ​ർ-​വി​സ കാ​ർ​ഡു​ക​ളു​ടെ ഇ​ന്ത്യ​ൻ ബ​ദ​ലാ​യ റു​പേ കാ​ർ​ഡി​ന്​​ ഇ​നി യു.​എ.​ഇ​യി​ലെ വാ​ണി​ജ്യ-​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​ബ​ല്യം. അ​ബൂ​ദ​ബി​യി​ൽ  ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ പേ​യ്​​മെ​ൻ​റ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ചീ​ഫ്​ ഡി​ജി​റ്റ​ൽ ഒാ​ഫീ​സ​ർ ആ​രി​ഫ്​ ഖാ​ൻ പ്യാ​രേ​ഭാ​യി​യും മെ​ർ​കു​റി പേ​യ്​​മെ​ൻ​റ്​ സ​ർ​വീ​സ​സ്​ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ സി​മോ​ൺ ഹ​സ്​​ല​വും ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

എ​മി​റേ​റ്റ്​​സ്​ പാ​ല​സ്​ ഹോ​ട്ട​ലി​ൽ താ​ൽ​കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ഛപ്പ​ൻ​ഭോ​ഗ്​ മ​ധു​ര​പ​ല​ഹാ​ര ശാ​ല​യു​ടെ കൗ​ണ്ട​റി​ൽ നി​ന്ന്​ ഒ​രു കി​ലോ മോ​തി​ചോ​ർ ല​ഡ്ഡു​വാ​ങ്ങി മോ​ദി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി. ബ​ഹ്​​റൈ​നി​ലെ ശ്രീ​നാ​ഥ്​​ജി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​സാ​ദ​മാ​യി ഇ​ത്​ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പി​ന്നീ​ട്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 1.75 ല​ക്ഷം വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും 5000 എ.​ടി.​എ​മ്മു​ക​ളി​ലും ഇ​നി മു​ത​ൽ റു​പേ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഇ​ട​പാ​ട്​ ന​ട​ത്താം. കാ​ർ​ഡി​െ​ൻ​റ യു.​എ.​ഇ അ​വ​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 

എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി, ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്ക്, ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ എ​ന്നീ പ്ര​ധാ​ന ബാ​ങ്കു​ക​ളി​ലും പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക്​ റു​പേ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കാം.

ഇ​തി​നു പു​റ​മെ 21 ഇ​ൻ​ഡോ-​യു.​എ.​ഇ വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളും റു​പേ കാ​ർ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ൽ ചേ​രു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. എ​ൻ.​എം.​സി ഹെ​ൽ​ത്​ കെ​യ​ർ, ലു​ലു ഗ്രൂ​പ്പ്, വി.​പി.​എ​സ്​ ഹെ​ൽ​ത്​​കെ​യ​ർ, ആ​സ്​​റ്റ​ർ ഡി.​എം. ഹെ​ൽ​ത്​ കെ​യ​ർ, ലാ​ൻ​റ്​​മാ​ർ​ക്​ ഗ്രൂ​പ്പ്, ശോ​ഭ ലി​മി​റ്റ​ഡ്, അ​പാ​ര​ൽ ഗ്രൂ​പ്പ്, നി​കാ​യി ഗ്രൂ​പ്പ്, റീ​ഗ​ൽ ഗ്രൂ​പ്പ് ഒാ​ഫ്​ ക​മ്പ​നീ​സ്, ​െഎ.​ടി.​എ​ൽ കോ​സ്​​മോ​സ്, ജ​ഷ​ൻ​മാ​ൾ നാ​ഷ​ന​ൽ ക​മ്പ​നി, അ​ല്ലാ​ന ഗ്രൂ​പ്പ്, പെ​ട്രോ​കെം മി​ഡി​ൽ ഇൗ​സ്​​റ്റ്, അ​ൽ ദൊ​വാ​ബി ഗ്രൂ​പ്പ്, യു.​പി.​എ​ൽ ഗ്രൂ​പ്പ്, കൊ​നാ​റ​സ്, അ​ൽ​മാ​യ ഗ്രൂ​പ്പ്, ഇ.​പി.​എ​സ്​ സ​ർ​വീ​സ്, ഇ​മാ​ർ, ഡി.​പി വേ​ൾ​ഡ്​ എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ് റു​പേ കാ​ർ​ഡ്​ സേ​വ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ക. യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വ്​​ദീ​പ്​ സി​ങ്​ സു​രി​യും വ്യാ​പാ​ര പ്ര​മു​ഖ​രാ​യ യൂ​സു​ഫ​ലി എം.​എ, ഡോ.​ബി.​ആ​ർ. ഷെ​ട്ടി, ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ, ഡോ. ​ആ​സാ​ദ്​ മു​പ്പ​ൻ, ക​മ​ൽ വ​ചാ​നി, സു​രീ​ന്ദ​ർ സി​ങ്​ ക​ന്ദാ​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.