Latest News

‘വംശഹത്യദിന’ത്തിൽ രണ്ടു ലക്ഷം പേരുടെ റാലിയുമായി റോഹിങ്ക്യൻ അഭയാർഥികൾ

2019-08-26 01:44:05am |

കു​തു​പ​ലോ​ങ്​ (ബം​ഗ്ലാ​ദേ​ശ്): ര​ണ്ടു വ​ർ​ഷം മു​മ്പ്​ മ്യാ​ന്മ​ർ സേ​ന ന​ട​ത്തി​യ നി​ഷ്​​ഠു​ര​മാ​യ വം​ശ​ഹ​ത്യ​യു​ടെ വേ​ദ​ന​ക​ൾ പ​ങ്കു​വെ​ച്ച്​ ബം​ഗ്ലാ​ദേ​ശി​ൽ ര​ണ്ടു​ല​ക്ഷം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ റാ​ലി. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​െ​മ്പ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന കോ​ക്​​സ്​ ബ​സാ​റി​ലെ കു​തു​പ​ലോ​ങ്​ ക്യാ​മ്പി​ൽ ന​ട​ന്ന സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ റാ​ലി​യി​ൽ യു.​എ​ൻ അ​ധി​കൃ​ത​രും സം​ബ​ന്ധി​ച്ചു. 

രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങു​ന്ന​തി​നു​ മു​മ്പാ​യി ത​ങ്ങ​ൾ​ക്ക്​ പൗ​ര​ത്വ​വും മ​റ്റ്​ അ​വ​കാ​ശ​ങ്ങ​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ റാ​ലി​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ‘‘ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തി​രി​ച്ചു​ല​ഭി​ക്ക​ണ​മെ​ന്നാ​ണ്​ ലോ​ക​ത്തോ​ട്​ പ​റ​യാ​നു​ള്ള​ത്. ഞ​ങ്ങ​ളു​ടെ പൗ​ര​ത്വം, വീ​ട്, ഭൂ​മി എ​ല്ലാം തി​രി​ച്ചു​വേ​ണം. മ്യാ​ന്മ​ർ ഞ​ങ്ങ​ളു​ടെ രാ​ജ്യ​മാ​ണ്, ഞ​ങ്ങ​ൾ റോ​ഹി​ങ്ക്യ​ക​ളും’’ -റാ​ലി​യു​ടെ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ മു​ഹി​ബ്ബു​ല്ല അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സി​നോ​ട്​ പ​റ​ഞ്ഞു. 

എ​​െൻറ ര​ണ്ടു മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി തേ​ടി​യാ​ണ്​ താ​നി​വി​ടെ എ​ത്തി​യ​തെ​ന്ന്​ 50 വ​യ​സ്സു​കാ​രി ത്വ​യ്യി​ബ ഖാ​ത്തൂ​ൻ പ​റ​ഞ്ഞു. ത​​െൻറ അ​വ​സാ​ന​ശ്വാ​സം വ​രെ നീ​തി​ക്കാ​യി പോ​രാ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  

2017 ആ​ഗ​സ്​​റ്റി​ൽ മ്യാ​ന്മ​റി​ലെ രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്ത്​ സൈ​ന്യം ന​ട​ത്തി​യ വം​ശ​ഹ​ത്യ​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട 7.4 ല​ക്ഷം പേ​രാ​ണ്​ ബം​ഗ്ലാ​ദേ​ശി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​ത്. നേ​ര​ത്തേ ര​ക്ഷ​പ്പെ​ട്ട ര​ണ്ടു ല​ക്ഷം പേ​രും തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​െ​ല വി​വി​ധ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. 

‘‘ഒ​രി​ട​ത്തും കാ​ണാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ ഈ ​ക്യാ​മ്പു​ക​ളി​ലെ​ന്ന്​ 10 ല​ക്ഷ​ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്ന ഈ ​ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ൽ​ജ​സീ​റ ലേ​ഖി​ക സ്​​റ്റെ​ഫാ​നി ഡെ​ക്ക​ർ പ​റ​ഞ്ഞു. ഇ​സ്​​ലാ​മാ​ബാ​ദി​ലും ഓ​സ്​​ലോ​യി​ലു​മു​ള്ള ജ​ന​സം​ഖ്യ​ക്ക്​ സ​മാ​ന​മാ​യ ജ​ന​ങ്ങ​ളാ​ണി​വി​ടെ.  അ​ഭ​യാ​ർ​ഥി​ക​ളു​ടെ ന​ഗ​ര​മാ​ണി​ത്, പ​ക്ഷേ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല’’ -സ്​​റ്റെ​ഫാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. 

ര​ണ്ടു വ​ർ​ഷ​ത്തി​ന​കം റോ​ഹി​ങ്ക്യ​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ 2017 ന​വം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശും മ്യാ​ന്മ​റും ത​മ്മി​ൽ ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ 3450 പേ​രെ മ്യാ​ന്മ​റി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​ൻ വ്യാ​ഴാ​ഴ്​​ച ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ത്തി​യ പു​ന​ര​ധി​വാ​സ​ശ്ര​മ​വും ഫ​ലം​ക​ണ്ടി​രു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ റോ​ഹി​ങ്ക്യ​ക​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ്​ പു​ന​ര​ധി​വാ​സ ശ്ര​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

‘‘മ്യാ​ന്മ​റി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്ന്​ ഞ​ങ്ങ​ളോ​ട്​ ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന്​ പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടെ​ന്ന്​ അ​വ​ർ. ഞ​ങ്ങ​ളു​ടെ വീ​ടു​ക​ൾ ക​ത്തി​ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​വു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. തി​രി​ച്ചു​ചെ​ന്നാ​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന​തി​ന്​ എ​ന്തു​റ​പ്പാ​ണു​ള്ള​​ത്​’’ -അ​ഭ​യാ​ർ​ഥി​ക​ളി​ലൊ​രാ​ളാ​യ നൂ​ർ ഹു​സൈ​ൻ ചോ​ദി​ക്കു​ന്നു. 

തി​രി​ച്ചു​പോ​കും മു​മ്പ്​ രാ​ജ്യ​മി​ല്ലാ​ത്ത ന്യൂ​ന​പ​ക്ഷ​മാ​യ ത​ങ്ങ​ൾ​ക്ക്​ പൗ​ര​ത്വം ല​ഭി​ക്കു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും സ്വ​ന്തം ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കാ​ൻ അ​നു​വാ​ദം കി​ട്ട​ണ​മെ​ന്നും റോ​ഹി​ങ്ക്യ​ൻ നേ​താ​വ്​ മു​ഹി​ബ്ബു​ല്ല പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​ൻ ​മ്യാ​ന്മ​ർ സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​​ട്ടെ​ങ്കി​ലും അ​വ​രി​ൽ​നി​ന്ന്​ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.