Latest News

എന്റെ പപ്പാ മരിച്ചുപോയി, ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമോ? നിഷ്‌കളങ്കനായ ബാലന്റെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ മറുപടി

2019-09-05 03:14:54am |

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് നിഷ്‌കളങ്കനായ ഒരു ബാലന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഒരു ചോദ്യം ഉന്നയിച്ചത്. എന്റെ പപ്പ അവിശ്വാസിയായിരുന്നു. അദ്ദേഹം കുറച്ചുനാള്‍ മുന്‍പ് മരിച്ചുപോയി. ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമോ? പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നില്‍ ചോദ്യം ചോദിക്കാന്‍ നിന്നത്. കരഞ്ഞുകൊണ്ട് നിന്ന അവനെ പോപ്പ് അടുത്തേക്ക് വിളിച്ചു. ചേര്‍ത്തുനിര്‍ത്തി അവന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കേട്ടു. പിന്നെ അവന്റെ അനുമതിയോടെ അക്കാര്യം അദ്ദേഹം മറ്റുള്ളവരുമായി പങ്കുവച്ചു.

അവന്റെ സംശയവും അതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ മറുപടിയും ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ഏറെ വൈകാരികമായ ആ നിമിഷങ്ങള്‍ ഏതൊരു മനുഷ്യ സ്‌നേഹിയുടെയും കണ്ണുനനയിക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:

ഇമ്മാനുവേല്‍ എന്നായിരുന്നു പോപ്പിന്റെ അടുക്കല്‍ എത്തിയ ബാലന്റെ പേര്. അവന്റെ അനുമതിയോടെ താന്‍ അക്കാര്യം പറയുകയാണെന്നും പറഞ്ഞാണ് മാര്‍പാപ്പ മറുപടി പറയുന്നത്. അവന്റെ പിതാവ് അവിശ്വാസിയായിരുന്നു. എന്നാല്‍ ആ പിതാവ് അദ്ദേഹത്തിന്റെ നാലു മക്കള്‍ക്കും ജ്ഞാനസ്‌നാനം നല്‍കി. അദ്ദേഹം നല്ലൊന്നു മനുഷ്യനായിരുന്നു. അദ്ദേഹം സ്വര്‍ഗത്തില്‍ പോകുമോ എന്നാണ് ഇമ്മാനുവേലിന് അറിയേണ്ടത്.

അവന്റെ പിതാവ് വിശ്വാസിയല്ലെങ്കിലും, മക്കളെ ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. അദ്ദേഹം നല്ല ഹൃദയത്തിന് ഉടമയായിരുന്നു. വിശ്വാസിയല്ലെങ്കിലും പിതാവ് സ്വര്‍ഗത്തില്‍ പോകുമോ എന്നാണ് ഇമ്മാനുവേലിന് അറിയേണ്ടത്.

ഇതൊപോലൊരു പിതാവിനെ ദൈവത്തിന്റെ ഹൃദയം ഇഷ്ടപ്പെടില്ലേ? എന്നാല്‍ വിശ്വാസിയല്ലെങ്കിലും തന്റെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തിയ പിതാവ്, വൈദഗ്ധ്യത്തോടെ മക്കളെ വളര്‍ത്തിയ ആള്‍, അദ്ദേഹത്തെ തന്നില്‍ നിന്ന് ദൈവം ദൂരെ അകറ്റിനിര്‍ത്തുമോ? മക്കള്‍ നല്ലവരാണെങ്കില്‍ ദൈവത്തിന് അവരെ ഉപേക്ഷിക്കാന്‍ കഴിയുമോ?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആ വീഡിയോ കാണാം: (കടപ്പാട്: റോമന്‍ റീത്ത്-കേരള)