കൂ​ട്ടു​കാ​രോ​ടൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ക്ക​വേ ഹൃ​ദ​യാ​ഘാ​തം; ക​ഫു​വി​െൻറ മ​ക​ന്​ ദാ​രു​ണാ​ന്ത്യം!

2019-09-06 02:24:39am |

റി​യോ ഡെ ​ജ​നീ​റോ: ലോ​ക​ക​പ്പ്​ ജ​യി​ച്ച ബ്ര​സീ​ൽ കാ​പ്​​റ്റ​ൻ ക​ഫു​വി​​െൻറ മ​ക​ന്​ ക​ളി​ക്ക​ള​ത്തി​ൽ ദാ​രു​ണാ​ന്ത്യം. മ​ഞ്ഞ​പ്പ​ട​യി​ൽ ഇ​തി​ഹാ​സ​ച​രി​ത​ങ്ങ​ളേ​റെ ര​ചി​ച്ച ക​ഫു​വി​​െൻറ മൂ​ത്ത​മ​ക​ൻ ഡാ​നി​ലോ (30) ആ​ണ്​ ബു​ധ​നാ​ഴ്​​ച കൂ​ട്ടു​കാ​രോ​ടൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ണ​ത്. സാ​വോ​പോ​ളോ​യി​ൽ വീ​ടി​ന​രി​കെ​യു​ള്ള മൈ​താ​ന​ത്താ​യി​രു​ന്നു ക​ളി. ഉ​ട​ൻ ന​ഗ​ര​ത്തി​ലെ ആ​ൽ​ബ​ർ​ട്ട്​ ​െഎ​ൻ​സ്​​റ്റീ​ൻ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഡാ​നി​ലോ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ്​ അ​ന്ത്യ​മെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.

റ​യ​ൽ മ​ഡ്രി​ഡും എ.​സി മി​ലാ​നു​മ​ട​ക്കം ലോ​ക ഫു​ട്​​ബാ​ളി​ലെ വ​മ്പ​ൻ ക്ല​ബു​ക​ൾ മ​ക​​െൻറ ദാ​രു​ണ മ​ര​ണ​ത്തി​ൽ ക​ഫു​വി​നും കു​ടും​ബ​ത്തി​നും അ​നു​േ​ശാ​ച​ന​മ​റി​യി​ച്ചു. ബ്ര​സീ​ലി​യ​ൻ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ താ​ര​മാ​ണ്​ ക​ഫു. 16 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ ഇൗ ​റൈ​റ്റ്​ ബാ​ക്ക്​ 142 മ​ത്സ​ര​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പ​ട​ക്കു​വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 2002ൽ ​ജ​പ്പാ​നും കൊ​റി​യ​യും വേ​ദി​യൊ​രു​ക്കി​യ ലോ​ക​ക​പ്പി​ൽ ബ്ര​സീ​ൽ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ ടീ​മി​​െൻറ നാ​യ​ക​ൻ ക​ഫു​വാ​യി​രു​ന്നു.