നി​ർ​ത്താ​തെ ക​ര​ഞ്ഞതിന്​ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ആ​യ അ​റ​സ്​​റ്റി​ൽ! കെ​യ​ർ ടേ​ക്ക​റെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

2019-09-09 03:06:06am |

ന്യൂ​യോ​ർ​ക്​: നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്​ നി​ർ​ത്താ​തെ ക​ര​ഞ്ഞ​തി​ന്​ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന ആ​യ അ​റസ്​​റ്റി​ൽ. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ  19കാ​രി കെ​യ​ർ ടേ​ക്ക​റെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഡെ​ല​വെ​യ​റി​ലെ ലി​റ്റി​ൽ പീ​പ്​​ൾ ചൈ​ൽ​ഡ് ​െഡ​വ​ല​പ്​​മ​െൻറ്​ സ​െൻറ​റി​ലാ​യി​രു​ന്നു സം​ഭ​വം.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ കു​ഞ്ഞി​നെ ​െകാ​ന്ന​ത്​ കെ​യ​ർ​ടേ​ക്ക​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. 20 മി​നി​റ്റ്​ ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​ന്​ ച​ല​ന​മി​ല്ലെ​ന്നു ക​ണ്ട​പ്പോ​ൾ ഇ​വ​ർ പൊ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.