Latest News

ഇവര്‍ ജനിച്ചത് നട്ടെല്ലും മലാശയവും ഒട്ടിച്ചേര്‍ന്ന നിലയില്‍: എന്നാല്‍ ഇന്ന്

2017-08-08 03:06:42am |

നട്ടെല്ലും മലാശയവും ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി. ഡാക്കയില്‍ ജനിച്ച തോഫയുടെയും തഹൂറയുടെയും വാര്‍ത്തകള്‍ മുന്‍പ് മാധ്യമങ്ങളില്‍ വന്നിരുന്നു. അപൂര്‍വ്വമായ നിലയില്‍ ജനിച്ച കുട്ടികളെ വേര്‍പെടുത്തണമെങ്കില്‍ ശസ്ത്രക്രിയയ്ക്ക് വന്‍ തുക ചിലവഴിക്കേണ്ടതായി വരുമായിരുന്നു. മാതാപിതാക്കള്‍ക്ക് ഇതിനുള്ള മാര്‍ഗ്ഗമില്ലായിരുന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ നിന്ന് സഹായഹസ്തവുമായി ധാരാളം പേര്‍ മുന്നോട്ട് വന്നു. ശസ്ത്രക്രിയയ്ക്കായി പണം എത്തിയപ്പോള്‍ കുട്ടികളെ വിജയകരമായി വേര്‍പെടുത്താനുള്ള ശ്രമത്തിലായി ഡോക്ടര്‍മാര്‍.

തുടര്‍ന്ന് ഒരു കൂട്ടം ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തിന്റെ വിജയമായി കുട്ടികളെ വിജയകരമായി വേര്‍പെടുത്തി. ബംഗ്ലാദേശില്‍ ഇത്തരത്തില്‍ നടന്ന ആദ്യത്തെ ശസ്ത്രക്രിയയാണ് തോഫയുടെയും തഹൂറയുടേതും. ആന്തരിക അവയവങ്ങള്‍ വേര്‍പെടുത്തുന്നതിനായി കുട്ടികള്‍ക്ക് മറ്റ് രണ്ട് ശസ്ത്രക്രിയകള്‍ കൂടി ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് മണിക്കൂര്‍ നീണ്ടാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കുട്ടികളെ ഐസിയുവില്‍ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.