Latest News

വഗതയുടെ രാജകുമാരന് കാലിടറി; ട്രാക്കില്‍ കണ്ണീരോടെ ഉസൈന്‍ ബോള്‍ട്ട്!

2017-08-13 03:39:17am |

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗതയുടെ രാജകുമാരന്‍ കാലിടറി. ഇതോടെ അവസാന മത്സരത്തില്‍ സ്വര്‍ണവുമായി ട്രാക്കൊഴിയാമെന്ന ഉസൈന്‍ ബോള്‍ട്ടിന്റെ മോഹമാണ് കണ്ണീരില്‍ പൊലിഞ്ഞത്.

4 x 100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. മത്സരം അവസാനിക്കാന്‍ 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ മത്സരത്തോടെ ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞു. ആതിഥേയരായ ബ്രിട്ടനാണ് റിലേയില്‍ സ്വര്‍ണം ലഭിച്ചത്. 37.47 സെക്കന്‍ഡില്‍ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വര്‍ണനേട്ടം. അമേരിക്ക വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. നേരത്തേ, 100 മീറ്ററിലെ അവസാന പോരാട്ടത്തിലും ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Usain Bolt,

110 ഹര്‍ഡില്‍സ് ചാമ്പ്യ ഒമര്‍ മക്ലിയോഡ്, ജൂലിയന്‍ ഫോര്‍ട്ടെ, മുന്‍ലോക സ്പ്രിന്റെ ചാമ്പ്യന്‍ യൊഹാന്‍ ബ്ലെയ്ക്ക്, ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട സംഘമാണ് ജമൈക്കക്കായി അണിനിരന്നത്.

Usain Bolt,

വനിതകളുടെ 4 x 100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തിയിരുന്ന ഇന്ത്യയുടെ ദേവീന്ദര്‍ സിങ്ങിന് 12 ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 13 പേര്‍ മാറ്റുരച്ച ഫൈനലില്‍ 80.02 മീറ്ററാണ് ദേവീന്ദര്‍ കുറിച്ച ദൂരം. ജര്‍മ്മനിയുടെ ജോഹന്നസ് വെറ്റര്‍ക്കാണ് സ്വര്‍ണം.