Latest News

1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ രക്ഷിച്ചത് പോര്‍ച്ചുഗല്‍ ; അധോലോക നായകന്‍ അബുസലിം തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടു...!

2017-09-08 01:49:54am |

മുംെബെ സ്‌ഫോടനപരമ്പരക്കേസില്‍ തൂക്കുകയറില്‍നിന്നു അധോലോക കുറ്റവാളി അബു സലിമിനെ രക്ഷിച്ചത് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുണ്ടാക്കിയ കരാര്‍. അബു സലിമിന് കേസില്‍ പത്തുവര്‍ഷം തടവാണ് കിട്ടിയത്.1993 ലെ മുംെബെ സ്‌ഫോടന പരമ്പരക്കേസില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും മുംെബെയിലെത്തിച്ചത് അബു സലിമാണെന്നു കോടതി പറഞ്ഞു. 1995-ല്‍ കെട്ടിട നിര്‍മാതാതാവായ പ്രദീപ് ജെയിനിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് അബു സലിം.

വിട്ടുകിട്ടുന്ന കുറ്റവാളിക്കു വ്യക്തിക്കു (ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ) വധശിക്ഷയോ 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയോ നല്‍കില്ലെന്നതാണു കരാര്‍. യൂറോപ്യന്‍ യൂണിയന്‍ വധശിക്ഷയെ അനുകൂലിക്കാത്തതാണ് ഇതിനു കാരണം. അബു സലിമിനെ പോര്‍ച്ചുഗലില്‍നിന്നു നാടുകടത്തിയ 2005 നവംബര്‍ 11 നു ശേഷം 2007 ജനുവരിയിലാണു കരാര്‍ പ്രാബല്യത്തിലായത്. അന്നു പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങും പോര്‍ച്ചുഗല്‍ പ്രസിഡന്റായിരുന്ന അനിബല്‍ കാവാകോ സില്‍വയുമാണു കരാറില്‍ ഒപ്പിട്ടത്.

വധശിക്ഷയില്ലാത്ത വിദേശരാജ്യത്തുനിന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം വിട്ടുകിട്ടുന്ന കുറ്റവാളിക്കു വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്ന് 1962 ലെ എക്‌സ്ട്രാഡിഷന്‍ ആക്ട് 34 സി വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1867-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണു പോര്‍ച്ചുഗല്‍. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അബു സലിമിന് വധശിക്ഷ നല്‍കണമെന്നു വാദിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു. കേസില്‍ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍ എന്നിവര്‍ക്കു മുംെബെ ടാഡ കോടതി വധശിക്ഷ വിധിച്ചു.

അധോലോക കുറ്റവാളി കരീമുള്ള ഖാനും അഞ്ചാം പ്രതി റിയാസ് സിദ്ദിഖിക്കും പത്തു വര്‍ഷവും തടവാണു ശിക്ഷ. സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണ് താഹിര്‍ മര്‍ച്ചന്റെന്നു വിലയിരുത്തിലാണ് ഇയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ െടെഗര്‍ മേമനൊപ്പം ഇയാള്‍ നിരവധി തവണ ദുബായിയില്‍ ഗൂഢാലോചനായോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ദോസാ സംഘാംഗമായ ഫിറോസ് ഖാന്‍ ആയുധങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞു. താന്‍ ഫിറോസ് ഖാന്‍ അല്ലെന്നും ഹംസയാണെന്നുമുള്ള വാദം കോടതി തള്ളി.