Latest News

നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും വിലപിക്കുവിൻ

2017-04-11 06:47:24am | ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ

ഒ​രു വൈ​ദി​ക​നെ ചു​റ്റി​പ്പറ്റി​യു​ള്ള കോ​ലാ​ഹ​ല​ങ്ങ​ളാ​യി​രു​ന്ന​ല്ലോ ഒ​രു മാ​സം മു​ന്പ് മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം നി​റ​ഞ്ഞു​നി​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ആ​ഴ്ച​പ​തി​പ്പു​ക​ളി​ലും മ​റ്റും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​മു​ണ്ട്്. ഇ​ന്ന് ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ക്വ​മാ​യി വി​ല​യി​രു​ത്തു​വാ​ൻ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നു. ഇ​ത്ത​രം വി​ല​യി​രു​ത്ത​ലു​ക​ളാ​ണു ഭാ​വി​യ്ക്കു മാ​ർ​ഗ​ദ​ർ​ശ​ന​മാ​കേ​ണ്ട​ത്. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷ​വും നി​ര​വ​ധി സ്ത്രീ​പീ​ഡ​ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ​ല്ലോ. മ​ന്ത്രി​മാ​രെ​പ്പ​റ്റി​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്താ​ൻ അ​ഥ​വാ രൂ​പ​പ്പെ​ടു​ത്താ​ൻ ഈ ​നാ​ളു​ക​ളി​ൽ​ത്ത​ന്നെ ചി​ല​ർ​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചി​ല പ​ത്ര​ങ്ങ​ൾ പീ​ഡന​വാ​ർ​ത്ത​ക​ൾ​ക്കാ​യി ഒ​രു പേ​ജു​ത​ന്നെ മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്. 

വാ​ർ​ത്ത ശ​രി​യാ​ണെ​ങ്കി​ൽ പ്ര​സ്തു​ത വൈ​ദി​ക​ന്‍റെ ചെ​യ്തി​ക​ൾ അ​ക്ഷ​ന്ത​വ്യ​മാ​ണ്. ഒ​രു ക​ത്തോ​ലി​ക്കാ​ വൈ​ദി​ക​നി​ൽ നി​ന്ന് ഇ​ങ്ങ​നെ​യൊ​ന്ന് ആ​രും സ്വ​പ്നേ​പി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ​യാ​വാം ആ​ളു​ക​ൾ ത​ദ​വ​സ​ര​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​ത്. ഇ​ങ്ങ​നെയൊ​രു സം​ഭ​വ​ത്തെ പ​ഴി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ, സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ത്തി കൊ​ന്നു​ത​ള്ളു​ന്ന എ​ത്ര​യോ കേ​സു​ക​ൾ അ​നു​ദി​നം ന​മ്മു​ടെ ശ്ര​ദ്ധ​യി​ലെ​ത്തു​ന്നു. പ​ക്ഷേ അ​വ​യി​ൽ ഒ​ന്നി​ൽ​പ്പോ​ലും ഇ​ത്ര​യും ആ​വേ​ശ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ നാം ​കേ​ൾ​ക്കാ​റി​ല്ല എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്. 

മ​ല​യാ​ളി​യു​ടെ സാ​മാ​ന്യ​വ​ത്ക​ര​ണ ശൈ​ലി 

ഇ​ങ്ങ​നെ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​ദി​ക​ർ ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തി വീ​ഴ്ച​യു​ടെ പ​ഴു​തു​ക​ൾ അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​ത​ന്നെ വേ​ണം. അ​തോ​ടൊ​പ്പം വൈ​ദി​കാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​നം എ​ങ്ങ​നെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നും സ​ഭ ചി​ന്തി​ക്കു​ന്നു​ണ്ട്. ആ​ദ്ധ്യാ​ത്മി​ക​ത​യി​ലു​ള്ള വ​ള​ർ​ച്ച​യും സ​മൂ​ഹ​ത്തി​ലെ ദു​ഷ്പ്രേ​ര​ണ​യ്ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​നു​ള്ള മാ​ന​സി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഈ ​അ​വ​സ​ര​ത്തി​ൽ അ​വ​ർ​ക്ക് ല​ഭ്യ​മാ​കേ​ണ്ട​ത്. 
എ​ന്നാ​ൽ, (ക്രൈ​സ്ത​വ നാ​മ​ധാ​രി​ക​ളാ​യ) സ്ഥി​രം സ​ഭാ​വി​മ​ർ​ശ​ക​രും വ​ർ​ഗീയവാ​ദി​ക​ളും വൈ​രു​ധ്യാ​ത്മ​ക​ ഭൗ​തി​ക​വാ​ദി​ക​ളു​മെ​ല്ലാം മു​ഴു​വ​ൻ വൈ​ദി​ക​രെ​യും സ​ഭ​യെ​യും അ​ട​ച്ചാ​ക്ഷേ​പി​ക്കാ​നാ​ണ് ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ച​ത്. വൈ​ദി​ക​രെ​ല്ലാം അ​ധി​കാ​ര പ്ര​മ​ത്ത​രും ധാ​ർ​ഷ്ട്യ​മു​ള്ള​വ​രു​മാ​ണെ​ന്ന ധാ​ര​ണ പ​ര​ത്താ​നാ​ണ് പ​ല​രും ശ്ര​മി​ച്ച​ത്. അ​ങ്ങ​നെ​യു​ള്ള ചി​ല വൈ​ദി​ക​രു​ണ്ടാ​യി​രി​ക്കാം. 

എ​ങ്കി​ലും ബ​ഹു​ഭൂ​രി​പ​ക്ഷം വൈ​ദി​ക​രും ദൈ​വ​ത്തി​നും ദൈ​വ​ജ​ന​ത്തി​നു​മാ​യി തി​ക​ച്ചും സ​മ​ർ​പ്പി​ത​രാ​യ​വ​രാ​ണെ​ന്നു ന​മു​ക്ക​റി​യാം. എ​ല്ലാ രൂ​പ​ത​ക​ൾ​ക്കും സ​ഭ​യ്ക്കു പൊ​തു​വാ​യും നി​യ​മാ​വ​ലി​ക​ളു​ണ്ട്. അ​വ​യ്ക്ക​നു​സ​രി​ച്ചേ ഒ​രു വൈ​ദി​ക​നു പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ക​യു​ള്ളൂ. ഇ​ട​വ​ക​യോ​ഗ​ങ്ങ​ൾ ക്ര​മ​മാ​യി ബ​ഹു​ഭൂ​രി​പ​ക്ഷം ഇ​ട​വ​ക​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യോ​ഗ ​നി​ശ്ച​യ​ങ്ങ​ൾ മി​ക്ക​വാ​റും രൂ​പ​താ കേ​ന്ദ്ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​ണു പ​തി​വ്. കു​ടും​ബാ​ടി​സ്ഥാ​ന​ത്തി​ലോ പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലോ ഇ​ട​വ​ക​യി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​കു​ന്പോ​ഴാ​ണ് വൈ​ദി​ക​ർ വെ​ട്ടി​ലാ​വു​ന്ന​ത്. 

ചി​ല​പ്പോ​ൾ പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം നി​റ​വേ​റ്റി​ക്കൊ​ടു​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​തും വൈ​ദി​ക​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഇ​ട​യാ​കാം. വൈ​ദി​ക​നു പൊ​തു​താ​ല്പ​ര്യ​ങ്ങ​ൾ മ​റ​ന്നു​കൊ​ണ്ട് വ്യ​ക്തി​താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന​കൊ​ടു​ക്കാ​നാ​വി​ല്ല. ഈ​യി​ടെ ശ്ര​ദ്ധ​യി​ൽ വ​ന്നൊ​രു പ്ര​ശ്നം ഇ​ങ്ങ​നെ: ഒ​രു ഇ​ട​വ​ക​യി​ൽ ഒ​രു കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. സം​സ്ക​രി​ക്ക​പ്പെ​ട്ടു. 40 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​ക​നും മ​രി​ച്ചു. അ​പ്പ​നെ സം​സ്ക​രി​ച്ച ക​ല്ല​റ​യി​ൽ ത​ന്നെ മ​ക​നെ അ​ട​ക്ക​ണ​മെ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ങ്ങ​നെ ചെ​യ്യാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ങ്ങ​നെ ക​ല്ല​റ തു​റ​ന്ന് അ​ട​യ്ക്കു​ന്ന​ത് സം​സ്ക​രി​ക്ക​പ്പെ​ട്ട ആ​ളി​നോ​ടു​ള്ള അ​നാ​ദ​ര​വു​മാ​കാം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​കാം. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വൈ​ദി​ക​രു​ടെ അ​ധി​കാ​ര​പ്ര​മ​ത്ത​ത​യു​ടെ ഭാ​ഗ​മാ​യി ചി​ല​ർ കാ​ണു​ന്നു.

വൈ​ദി​ക​ർ​ക്കെ​തി​രാ​യ മ​റ്റാ​രോ​പ​ണ​ങ്ങ​ളി​ലേ​യ്ക്കും പൊ​തു​പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലേ​യ്ക്കും ഇ​വി​ടെ ക​ട​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം വൈ​ദി​ക​രു​ണ്ട്. അ​വ​രി​ൽ മി​ക്ക​വ​രും സ​മൂ​ഹ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രാ​ണ്. അ​വ​രി​ൽ ആ​രും ഒ​രു ത​ര​ത്തി​ലും വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ല എ​ന്നു പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ സാ​മാ​ന്യ​വ​ത്കരി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.

സ​ഭ​യെ ആ​ക്ഷേ​പി​ക്കാ​ൻ 

ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ​ല​രും സ​ഭ​യെ ആ​ക്ഷേ​പി​ക്കാ​നാ​ണു ശ്ര​മി​ച്ച​തെ​ന്നു വേ​ണം പ​റ​യാ​ൻ. അ​വ​രി​ൽ പ​ല​രു​ടെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ നി​ല​പാ​ടു​ക​ളോ​ടും പ്ര​വ​ർ​ത്ത​ന​ശൈ​ലി​ക​ളോ​ടും സ​ഭ​യ്ക്ക് എ​തി​ർ​പ്പു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ല​പാ​ടു​ക​ള​ല്ല സ​ഭ​യ്ക്കു മാ​ർ​ഗ​ദ​ർ​ശ​ന​മാ​കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർത്ത​ക​രി​ൽ പ​ല​രും വ​ർ​ഗീ​യ​വാ​ദി​ക​ളോ വ​ർ​ഗ​സ​മ​ര​വാ​ദി​ക​ളോ ആ​വാം. സ​ഭ​യു​ടെ സ്വാ​ധീ​നം കു​റ​യ്ക്കു​ക എ​ന്നു​ള്ള​ത് അ​വ​രു​ടെ ല​ക്ഷ്യ​മാ​യി​രി​ക്കും. അതിനു വക്രതയുടെ ഏതു മാർഗവും സ്വീകരിക്കുക ഇന്നു സാധാരണമാണ്.

ചാ​ന​ലു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും വ​ന്ന​തെ​ല്ലാം ഇ​വി​ടെ വി​ശ​ക​ല​നം ചെ​യ്യു​ന്നി​ല്ല. എ​ങ്കി​ലും സ​മു​ന്ന​ത​നാ​യ ഒ​രു നേ​താ​വ് ഒ​രു സാം​സ്കാ​രി​ക വാ​രി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​നം പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​താ​ണ്. വൈ​രു​ധ്യാ​ത്മ​ക​ ഭൗ​തി​ക​വാ​ദി​യാ​ണ​ങ്കി​ലും സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ളെ ഈ ​സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധ്യ​മു​ണ്ടെ​ന്നു വേ​ണം ക​രു​താ​ൻ. “ സ​ഭ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തു ക്രി​സ്ത്യാ​നി​ക​ളു​ടെ മാ​ത്രം കാ​ര്യ​മ​ല്ല. കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ആ​കെ പു​രോ​ഗ​തി​ക്ക് ഇ​ത് ആ​വ​ശ്യ​മാ​ണ്’’ എ​ന്നാ​ദ്യ​മേ​ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. (ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​ർ​ത്തും മാ​ഞ്ഞു​പോ​കാ​ത്ത ക്രൈ​സ്ത​വ മ​നോ​ഭാ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കാം).

എ​ന്നാ​ൽ, സ​ഭാ​സ​മൂ​ഹ​ത്തി​ന് ആ​ത്മ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ക്കി​ത്തീ​ർ​ക്കു​ന്ന വൈ​ക​ല്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്പോ​ൾ ത​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തെ ന​യി​ക്കു​ന്ന​ത്. സ​ഭ ചൂ​ഷ​ക​വ​ർ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്, ധ​നി​ക​ർ​ക്കും മേ​ൽജാ​തി​ക്കാ​ർ​ക്കും വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്നത് എന്നെ​ല്ലാ​മു​ള്ള​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ ആ​ശ​യം. സ​ഭ​യു​ടെ വി​ദ്യാ​ല​യ​ങ്ങ​ളും മ​റ്റും സ​വ​ർ​ണ മേ​ധാ​വി​ത്വം വ​ള​ർ​ത്തു​ക​യാ​ണ​ത്രേ! പാ​ർ​ട്ടി​ക്കാ​ർ കാ​ലാ​കാ​ല​ങ്ങ​ളാ​യി ഉ​ണ്ടാ​ക്കി​യ നി​യ​മ​നി​ർ​മാണ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ലം​ഘ​ന​മാ​ണ​ന്ന കാ​ര്യം കോ​ട​തി ത​ള്ളി​ക്കള​ഞ്ഞ​തി​ന്‍റെ നി​രാ​ശ ഈ ​ആ​രോ​പ​ണ​ത്തി​ൽ കാ​ണാം. എ​ന്നാ​ൽ, അ​നേ​കാ​യി​രം പാ​വ​പ്പെ​ട്ട​വ​രും ദ​ളി​ത​രു​മെ​ല്ലാം ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ച് മു​ന്നേ​റി​യെ​ന്ന കാ​ര്യം അ​ദ്ദേ​ഹം സൗ​ക​ര്യ​പൂ​ർ​വം മ​റ​ക്കു​ക​യാ​ണ്

പ​ല ദ​ളി​ത​രും അ​തേ​റ്റു​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. സ്വാ​ശ്ര​യ​രം​ഗ​ത്തു​ള്ള ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ പോ​ലും അ​നേ​കം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഫീ​സ് ഇ​ള​വ് കൊ​ടു​ത്ത് പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ലും വി​ദ്യാ​ല​യ നി​യ​മ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​ലും 10 ശ​ത​മാ​നം വ​രെ സം​വ​ര​ണം ന​ൽ​കി​ക്കൊ​ണ്ട് അ​വ​രെ മൊ​ത്ത​ത്തി​ൽ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന കാ​ര്യം ലേ​ഖ​ക​ൻ ശ്ര​ദ്ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു. ദ​ളി​ത​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നാ​യി ഒ​രു ഫ​ണ്ട് നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെന്നും ഓ​ർ​മി​പ്പി​ക്ക​ട്ടെ. 

ജാ​തി​മേ​ധാ​വി​ത്വ​ത്തി​നു വേ​ണ്ടി സ​ഭ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന ലേ​ഖ​ക​ന്‍റെ വാ​ദ​വും വ​സ്തു​ത​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ഭാ​ര​ത​ത്തി​ലും കേ​ര​ള​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന ജാ​തിവ​ർ​ണ വി​വേ​ച​ന​ത്തെ പെ​ട്ട​ന്ന​ങ്ങ് ഉ​ച്ചാ​ട​നം ചെ​യ്യാ​ൻ ഒ​രു ന്യൂ​ന​പ​ക്ഷ​ത്തി​നെ​ളു​പ്പ​മ​ല്ലെല്ലോ. ജാ​തി വ്യ​വ​സ്ഥി​തി ഭൂ​രി​പ​ക്ഷ സ​മൂ​ഹ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ജാ​തി​സ​ന്പ്ര​ദാ​യം പോ​ലു​ള്ള ഒ​രു സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി​യു​ടെ നീ​രാ​ളി​പ്പി​ടിത്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല ക്രൈ​സ്ത​വ​രും ദ​ളി​ത വി​ഭാ​ഗ​ത്തോ​ട് അ​ക​ൽ​ച്ച പു​ല​ർ​ത്തി​യി​രു​ന്നി​രി​ക്കാം. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ ദ​ളി​ത​ർ​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ​ക്കാ​യി പ​ള്ളി​ക​ൾ പ​ണി​യാ​നി​ട​യാ​യ​ത്.

പ​ക്ഷേ, ദ​ളി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഏ​റ്റവും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യ​ത് കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ​ർ ത​ന്നെ​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം വ​ഴി​യാ​യും സാ​ന്പ​ത്തി​ക രം​ഗ​ത്തു​ള്ള പ​ല വി​ധ സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യും ഭ​വ​ന​ദാ​ന​ത്തി​ലൂ​ടെ​യും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് ഇ​ട​വ​ക​ക​ളും രൂ​പ​ത​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഏ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന​ത് നി​ഷേ​ധി​ക്കാ​നാ​വി​ല്ല. ജാ​തി​സ​ന്പ്ര​ദാ​യ​ത്തി​നെ​തി​രെ ജ​ന​രോ​ഷ​മു​ണ്ടാ​ക്കാ​ൻ പോ​ലും വി​ദ്യാ​ഭ്യാ​സ​മാ​ണു സ​ഹാ​യക​മാ​യ​ത്. കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ സ​ഭ​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു നേ​താ​വ് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെന്ന​റി​യി​ല്ല. വ​ർ​ഗീ​യ​ത​യു​ടെ തി​ക്ത​ഫ​ല​ങ്ങ​ൾ ക്രൈ​സ്ത​വ​രാ​ണ് അ​നു​ഭ​വി​ക്കു​ക എ​ന്നു പ​റ​യു​ന്ന​താ​യി​രി​ക്കും കൂ​ടു​ത​ൽ ശ​രി. സ​മു​ദാ​യ സൗ​ഹാ​ർ​ദ്ദം വ​ള​ർ​ത്താ​നാ​ണ് സ​ഭ എ​ന്നും ശ്ര​മി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​സ് പാ​പ്പാ​യെ പി​ൻ​തു​ട​രാ​ൻ ഇ​വി​ടത്തെ സ​ഭ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന​താ​ണു നേ​താ​വി​ന്‍റെ ശ​ക്ത​മാ​യ മ​റ്റൊ​രു ആ​രോ​പ​ണം. ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ സാ​മൂ​ഹ്യ​രം​ഗ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന മി​ക്ക കാ​ര്യ​ങ്ങ​ളും പ​തി​മൂ​ന്നാം ലെ​യോ മാ​ർ​പാ​പ്പാ​യു​ടെ കാ​ലം മു​ത​ലേ മാ​ർപാ​പ്പ​മാ​ർ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്.​ഫ്രാ​ൻ​സി​സ് പാ​പ്പാ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ ശൈ​ലി​യി​ൽ ഇ​തെ​ല്ലാം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​ത് ശ​രി​യാ​ണ്. വിശുദ്ധ ​ജോ​ണ്‍പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്ത് “ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ​പ്ര​ബോ​ധ​നം” എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യൊ​രു പ്ര​ബോ​ധ​നം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. അ​തൊ​ന്നു വാ​യി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ക്രൈ​സ്ത​വ​ന് ദൈ​വ​സ്നേ​ഹ​ത്തെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തെ​യും വേ​ർ​പെ​ടു​ത്തി​ക്കാ​ണാ​നാ​വി​ല്ല എ​ന്ന​താ​ണ് ആ​ദ്യം മു​ത​ലു​ള്ള സ​ഭ​യു​ടെ നി​ല​പാ​ട്. 

കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ഭ സാ​മൂ​ഹ്യ രം​ഗ​ത്ത് ചെ​യ്യു​ന്ന സേ​വ​നം നി​സ്തു​ല​മാ​ണ്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ലേ​യ്ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നു​വെ​ന്നും മ​റ്റും പ​റ​യു​ന്ന​ത് യൂ​റോ​പ്പി​ലെ​യും തെ​ക്കെ അ​മേ​രി​ക്ക​യി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ച്ച് കൊ​ണ്ടാ​ണ് നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്. വി​ശ്വാ​സ​പ​രി​ശീ​ല​നം, സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹ്യ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം അ​വി​ടു​ത്തേ​തി​നേ​ക്കാ​ളേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ വൈ​ദി​ക​രി​ലൂ​ടെ​യും അ​ത്മാ​യ​രി​ലൂ​ടെ​യും ന​ട​ക്കു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത.

ലേ​ഖ​ന​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി പ​റ​യാ​ൻ പ്ര​യാ​സ​മി​ല്ല. പ​ക്ഷേ അ​തി​നു​ള്ള സ്ഥ​ല​വും സ​മ​യ​വും ഇ​വി​ടെ ല​ഭ്യ​മ​ല്ല എ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ര​ണ്ട് കാ​ര്യ​ങ്ങ​ൾ മാ​ത്രം സൂ​ചി​പ്പി​ക്ക​ട്ടെ. വി​മോ​ച​ന​സ​മ​ര​ത്തി​ൽ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടാ​ൻ ഇ​ട​യാ​യ​ത് ഇ.​എം.എ​സ് സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​രം​ഗം പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തു​കൊ​ണ്ടാ​ണ്. ഭൂ​നി​യ​മം വ​ന്ന​പ്പോ​ൾ മ​റ്റു സ​മു​ദാ​യ​ങ്ങ​ളും സ​ർ​ക്കാ​രി​നെ​തി​രാ​യി. പി​ന്നെ പാ​ർ​ട്ടി​മേ​ധാ​വി​ത്വ​വും “സെ​ൽ​ഭ​ര​ണ​വും” ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ സ​ർ​ക്കാ​രി​നെ​തി​രാ​ക്കി എ​ന്നു പ​റ​യാം. അ​ങ്ങ​നെ​യെ​ല്ലാ​മാ​ണ് വി​മോ​ച​ന​സ​മ​രം രൂ​പം കൊ​ണ്ട​ത്. അ​തേ​ക്കു​റി​ച്ച് ക്രൈ​സ്ത​വ​ർ​ക്ക് കു​റ്റ​ബോ​ധ​മു​ണ്ട​ന്ന് ക​രു​തേ​ണ്ട കാ​ര്യ​മി​ല്ല. അ​ന്ന​ത്തെ മ​ന്ത്രി​മാ​ർ​ക്കും പാ​ർ​ട്ടി​ക്കു​മെ​ല്ലാ​മാ​ണ് കു​റ്റ​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​ത്. ര​ണ്ടാ​മ​ത് ലേ​ഖ​ക​ൻ ക​മ്യൂ​ണി​സ്റ്റുകാ​രാ​യ ക്രൈസ്തവരെ ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​വും വ​ർ​ഗസ​മ​ര​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പ്ര​ത്യയ​ശാ​സ്ത്ര​വും ക്രൈ​സ്ത​വ വി​ശ്വാ​സ​വു​മാ​യി എ​ങ്ങ​നെ​യാ​ണ് പൊ​രു​ത്ത​പ്പെ​ടു​ക? വൈ​രു​ധ്യാത്മ​ക​ഭൗ​തി​ക​വാ​ദം പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ​ല്ലോ പാ​ർ​ട്ടി​ക്കാ​ർ.

പൊ​തു​സം​സ്കാ​ര​ത്തെ മ​റി​ക​ട​ക്കു​ക എ​ളു​പ്പ​മ​ല്ല

സ​ഭ ലോ​ക​ത്തി​ലാ​ണു ജീ​വി​ക്കു​ന്ന​ത് എ​ന്നു​ള്ള അ​ടി​സ്ഥാ​ന സ​ത്യം മ​റ​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ലോ​ക​ത്തി​ന്‍റെ പ്ര​വ​ണ​ത​ക​ൾ വി​ശ്വാ​സി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ എ​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. ലോ​ക​ത്തി​ന് അ​നു​രൂ​പ​രാ​ക​രു​ത് എ​ന്നാ​യി​രു​ന്നു ശ്ലീ​ഹ​ൻ​മാ​രു​ടെ​യും പി​താ​ക്ക​ൻ​മാ​രു​ടെ​യും പ്ര​ബോ​ധ​നം. ആ​ദ്യ​കാ​ല സ​ന്യാ​സി​ക​ൾ അ​ങ്ങ​നെ​യാ​ണ് മ​രു​ഭൂ​മി​യി​ലേ​യ്ക്കും വ​നാ​ന്ത​ര​ങ്ങ​ളി​ലേ​യ്ക്കും മ​റ്റും മാ​റി​യ​ത്. ചു​റ്റു​പാ​ടു​ള്ള ദു​ഷി​ച്ച പ്ര​വ​ണ​ത​ക​ൾ​ക്കു ന​ടു​വി​ൽ ഒ​രു ന്യൂ​ന​പ​ക്ഷ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യൊ​രു ജീ​വിത​ശൈ​ലി പു​ല​ർ​ത്താൻ എ​ളു​പ്പ​മ​ല്ല. തീ​ർ​ച്ച​യാ​യും ക്രൈ​സ്ത​വ​രു​ടെ വീ​ഴ്ചയ്ക്ക് അ​തൊ​രു നീ​തീ​ക​ര​ണ​മാ​വി​ല്ല. ഇ​ന്ന​ത്തെ ലോ​ക​ത്തി​ന്‍റെ ചു​റ്റു​പാ​ടി​ൽ വ്യ​ക്തി​ക​ളെ​യെ​ല്ലാം ക​റ​തീ​ർ​ന്ന ക്രൈ​സ്ത​വാ​രൂ​പി​യി​ൽ​ത്ത​ന്നെ രൂ​പീ​ക​രി​ക്കാ​ൻ എ​ളു​പ്പ​മ​ല്ല. അ​താ​ണു സ​ഭ നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്നം.

ഇ​ന്ന​ത്തെ സം​സ്കാ​ര​ത്തി​നു രൂ​പം കൊ​ടു​ക്കു​ന്ന​ത് ദൈ​വ​ത്തെ പാ​ടേ നി​ഷേ​ധി​ക്കു​ന്ന നി​രീ​ശ്വ​ര പ്ര​ത്യ​യശാ​സ്ത്ര​ങ്ങ​ളും “മ​ത​മി​ല്ലാ​ത്ത ജീ​വ​ൻ” വി​ഭാ​വ​നം ചെ​യ്യു​ന്ന സാം​സ്കാ​രി​ക​നാ​യ​ക​ൻ​മാ​രു​മാ​ണെ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കാം. ഇ​വ​രു​ടെ​യും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം പ്ര​ത്യേ​കി​ച്ച് കു​റേ യു​വ​ജ​ന​ങ്ങ​ളെ, ഒ​രു ദൂ​ഷി​ത വ​ല​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു എ​ന്നു​ള്ള​താ​ണു വ​സ്തു​ത. ഉ​ദാ​ഹ​ര​ണ​മാ​യി പ​ണ്ടെ​ങ്ങും ഇ​ല്ലാ​തി​രു​ന്ന രീ​തി​യി​ൽ അ​ശ്ലീ​ല ചി​ത്രീ​ക​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ പോ​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള വ്യ​ക്തി​ക​ൾ വ​ർ​ധിച്ചു വ​രു​ന്ന ലൈ​ംഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​വു​ക സ്വ​ഭാ​വി​ക​മാ​ണ്. അ​തു​പോ​ലെ അ​ക്ര​മ​വും അ​ഴി​മ​തി​യും ഇ​ന്നു ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക ശേ​ഷി​പ്പാ​ണ​ല്ലോ ? ഈ ​സം​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​ർ മ​ത​വി​ശ്വാ​സം പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ വി​ശ്വാ​സം ദു​ർ​ബ​ല​മാ​ക്കു​വാ​നു​ള്ള നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലാ​ണ്.​അ​ഴി​മ​തി​യും അ​ക്ര​മ​വു​മെ​ല്ലാം ആ​ളി​പ്പ​ട​രു​ന്ന​തി​ന് ഈ ​പ്ര​വ​ണ​ത​ക​ളാ​ണ്് കാ​ര​ണ​മാ​വു​ക. When God disappears, demi gods appear എ​ന്നു​ണ്ട​ല്ലോ? ഈ ​സം​സ്കാ​ര​ത്തി​നെ​തി​രേ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റാ​ൻ ക്രൈ​സ്ത​വ​ർ​ക്കും മ​റ്റ് ഈ​ശ്വ​ര​വി​ശ്വാ​സി​ക​ൾ​ക്കും ക​ഴി​യ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഇ​ന്ന​ത്തെ​യും ഭാ​വി​യി​ലെ​യും ദു​രി​ത​ത്തി​ൽ നി​ന്ന് ന​മു​ക്കു ര​ക്ഷ​പ്പെ​ടാ​നാ​വൂ.

പൊ​തു​സം​സ്കാ​ര​ത്തി​നു വ​രു​ന്ന അ​പ​ച​യം മ​ന​സി​ലാ​ക്കാ​തെ, ഏ​താ​നും വ്യ​ക്തി​ക​ളെ കു​റ്റ​ക്കാ​രാ​ക്കി​യ​തു​കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ല. മോ​ഡേ​ണി​സ​ത്തി​ന്‍റെ​യോ പോ​സ്റ്റ് മോ​ഡേ​ണി​സ​ത്തി​ന്‍റെ​യോ പേ​രി​ൽ ദൈ​വ​ത്തെ ത​ള്ളി ധാ​ർ​മിക​ത​യു​ടെ താ​യ്‌വേരു മു​റി​ക്കു​ന്ന​വ​ർ സ​മൂ​ഹ​ത്തി​നു വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ത്തെ നാം ​തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. ഈ​ശ്വ​ര വി​ശ്വാ​സ​ത്തി​ലൂ​ന്നി​യ ഒ​രു പ്ര​തി​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ത്തി​ല്ലെങ്കി​ൽ സാം​സ്കാ​രി​ക ശൈ​ഥി​ല്യ​ത്തി​ലേ​ക്കാ​യി​രി​ക്കും നാം ​നീ​ങ്ങു​ക എ​ന്ന് സ​മൂ​ഹം മ​ന​സി​ലാ​ക്ക​ണം. ഇ​വി​ടെ​യാ​ണ് കു​രി​ശു ചു​മ​ന്ന് നീ​ങ്ങി​യ ക്രി​സ്തു സ്ത്രീ​ക​ളോ​ടു പ​റ​ഞ്ഞ വാ​ക്കു​ക​ൾ മ​ന​സി​ലാ​ക്കേ​ണ്ട​ത്: “ജ​റു​സ​ലേം പു​ത്രി​മാ​രേ, എ​ന്നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ വി​ല​പി​ക്കേ​ണ്ട. നി​ങ്ങ​ളെ​ക്കു​റി​ച്ചും നി​ങ്ങ​ളു​ടെ മ​ക്ക​ളെ​ക്കു​റി​ച്ചും വി​ല​പി​ക്കു​വി​ൻ.”(Lk 23/38). സ​ഭ​യെ​ക്കു​റി​ച്ച​ല്ല ഇ​ന്നു വി​ല​പി​ക്കേ​ണ്ട​ത്, ഇ​ന്ന​ത്തെ ത​ല​മു​റ​യെ “മ​ത​മി​ല്ലാ​ത്ത ജീ​വി​ത”​ത്തി​നാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ​ക്കു​റി​ച്ചും ഭാ​വി​ത​ല​മു​റ​യെ​ക്കു​റി​ച്ചും വി​ല​പി​ക്കേ​ണ്ട​ത്. 

കടപ്പാട് .ദീപിക