Latest News

സംഭാവന വാരിക്കോരി ; മൊയ്തീന്‍കുട്ടി രാഷ്ട്രീയക്കാരുടെ സ്വര്‍ണക്കുട്ടി ; സിപിഎമ്മിന്റെയും യുവജന സംഘടനകളുടെയും പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍

2018-05-14 03:17:51am |

ആനക്കര (പാലക്കാട്): തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) രാഷ്ട്രീയക്കാരുടെ സ്വന്തം സ്വര്‍ണക്കുട്ടി. കക്ഷി വ്യത്യാസമില്ലാതെ വാരിക്കോരി സംഭാവന നല്‍കുന്നതിനാലാണ് സ്വര്‍ണക്കുട്ടി എന്ന വിളിപ്പേര് വീണതത്രെ. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന മൊയ്തീന്‍കുട്ടിയെ, കേസില്‍ പെട്ടതോടെ പള്ളിക്കമ്മറ്റിയില്‍നിന്നു പുറത്താക്കി.

സി.പി.എം പ്രാദേശിക നേതൃത്വവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. പാര്‍ട്ടിയുടെയും യുവജനസംഘടനയുടെയും പരിപാടികളുടെ പ്രധാന സ്‌പോണ്‍സര്‍ പലപ്പോഴും മൊയ്തീന്‍കുട്ടിയായിരുന്നുവെന്നും പറയപ്പെടുന്നു. കേസില്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതൃത്വം ഇയാളെ സഹായിച്ചെന്ന പ്രചാരണം ചൂടിപിടിച്ചു തുടങ്ങി. ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ െവെകിയതിനു പിന്നില്‍ മന്ത്രിമാരിലൊരാളുടെ പങ്കു സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയില്‍ സജീവമാണ്. എന്നാല്‍, സി.പി.എം. ഏരിയാ സെക്രട്ടറി പി.എന്‍. മോഹനനനും മുന്‍ ഏരിയാ സെക്രട്ടറി വി.കെ. ചന്ദ്രനും മൊയ്തീന്‍കുട്ടിയുമായി പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചു. ഇയാള്‍ക്കെതിരേ കര്‍നെ നടപടി സ്വീകരിക്കണമെന്നു മോഹനന്‍ ആവശ്യപ്പെട്ടു.

മൊയ്തീന്‍കുട്ടിയുമായി ബന്ധമുണ്ടെന്ന പ്രചാരണം തൃത്താല പഞ്ചായത്ത് ലീഗ് കമ്മറ്റി നിഷേധിച്ചു. അപവാദ പ്രചരണത്തിനെതിരേ പോലീസില്‍ പരാതിയും നല്‍കി. വിദേശത്ത് ബിസിനസുകാരനായ ഇയാള്‍ മാസത്തില്‍ മൂന്നും നാലും തവണ രാജ്യത്തിനു പുറത്തുപോയി വരാറുണ്ട്. നാട്ടുകാരുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. തൃത്താല ടൗണ്‍ പളളി മഹല്ല് കമ്മറ്റി എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. എന്നാല്‍, പീഡനകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ മഹല്ല് കമ്മറ്റി യോഗം ചേര്‍ന്ന് ഇയാളെ ഒഴിവാക്കി. കാങ്കുന്നത്ത് ഹോം ആപ്ലിയന്‍സ് എന്ന സ്ഥാപനം അടക്കം കോടികളുടെ ആസ്തിയാണു മൊയ്തീന്‍കുട്ടിക്കുള്ളത്. രണ്ടു മാസം മുമ്പായിരുന്നു മകളുടെ ആഡംബര വിവാഹം.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പോലീസിനെ സംരക്ഷിക്കാന്‍ നീക്കം. പീഡനത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ 26-നു തന്നെ ചൈല്‍ഡ്‌ ലൈന്‍ പൊന്നാനി സപ്പോര്‍ട്ടിങ് കോര്‍ഡിനേറ്റര്‍ പി.ടി. ശിഹാബ് ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരുന്നു. പോക്‌സോ നിയമപ്രകാരം തുടര്‍നടപടിയെടുക്കാതെ, പ്രതിയെ സംരക്ഷിക്കാനായിരുന്നു ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബിയുടെ ശ്രമം. ബേബി നിലവില്‍ സസ്‌പെന്‍ഷനിലാണെങ്കിലും ഇത് പോലീസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കം മാത്രമാണെന്ന് ആരോപണമുയര്‍ന്നു.

സമ്പന്നനായ പ്രതിയില്‍നിന്നു െകെക്കൂലി വാങ്ങി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. െചെല്‍ഡ്‌െലെന്‍ നല്‍കിയ പരാതിപ്രകാരം ചങ്ങരംകുളം എസ്.ഐ, പ്രതി തൃത്താല കങ്കുന്നത്ത് മൊയ്തീന്‍കുട്ടിയുടെ വീട്ടില്‍പോയി മൊഴിയെടുത്തിരുന്നു. ഈസമയത്താണു കേസ് ഒതുക്കിത്തീര്‍ക്കാന്‍ നീക്കം നടന്നത്.

പീഡനദൃശ്യങ്ങള്‍ പോലീസിനു െകെമാറിയതിനു പിന്നാലെ െചെല്‍ഡ്‌െലെന്‍ മലപ്പുറം ഓഫീസില്‍നിന്നു നിരവധിതവണ സ്‌റ്റേഷനില്‍ വിളിച്ച് കേസിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും നിരുത്തരവാദപരമായ മറുപടിയാണു ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പീഡനവാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ മാത്രമാണു താന്‍ അറിഞ്ഞതെന്നും നേരത്തേ വിവരമറിഞ്ഞിരുന്നെന്ന ആരോപണം തെറ്റാണെന്നും തിരൂര്‍ ഡിെവെ.എസ്.പി: ബിജു ഭാസ്‌ക്കര്‍ പറഞ്ഞു. കേസില്‍ എസ്.ഐക്കു പുറമേ, മറ്റു പോലീസുകാര്‍ക്കെതിരേ നടപടിക്കു സാധ്യതില്ലെന്നാണുതൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാറും നല്‍കുന്ന സൂചന.