കൂട്ട തിരോധാനത്തില്‍ അന്തംവിട്ട അധികൃതര്‍ക്കു പ്രത്യാശയുടെ നറുവെട്ടം തെളിഞ്ഞത് ഒമ്പതാം നാള്‍; പിന്നീടുള്ള നീക്കങ്ങളെല്ലാം ഇനി ചരിത്രത്തിന്റെ ഭാഗം

2018-07-11 02:52:16am |

ചിരാങ് റായ്: രണ്ടാഴ്ചയിലേറെയായി ലോകമൊന്നടങ്കം പ്രാര്‍ഥിച്ചത് അവരുടെ സുരക്ഷിത മടങ്ങിവരവിനായിരുന്നു. പ്രാര്‍ഥനയ്‌ക്കൊപ്പം തായ് സര്‍ക്കാരിന്റെയും വിവിധ ലോകരാജ്യങ്ങളില്‍നിന്നു സഹായഹസ്തവുമായെത്തിയ ആയിരങ്ങളുടെ സേവനതല്‍പരതയും നിശ്ചയദാര്‍ഢ്യവും ഇഴചേര്‍ന്നതോടെ ''മിഷന്‍ ഇംപോസിബിള്‍'' അഥവാ അസാധ്യമായ ദൗത്യം സാധ്യമാക്കി അവരെത്തി... പുഞ്ചിരിക്കുന്ന മുഖവുമായി. അതിനു സാക്ഷികളായവരുടെയും ദൗത്യത്തില്‍ പങ്കാളികളായവരുടെയും മിഴിക്കോണിലാകട്ടെ സന്തോഷാശ്രുക്കളും.

കഴിഞ്ഞ മാസം 23 നാണ് ''മൂ പാ'' അഥവാ ''െവെല്‍ഡ് ബോവേഴ്‌സ്'' എന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടീമും പരിശീലകനും താം ലുവാങ് ഗുഹയുടെ ഇരുളിലേക്കു നടന്നു കയറിയത്. കൂട്ട തിരോധാനത്തില്‍ അന്തംവിട്ട അധികൃതര്‍ക്കു പ്രത്യാശയുടെ നറുവെട്ടം തെളിഞ്ഞത് ഒമ്പതാം നാള്‍. പിന്നീടുള്ള നീക്കങ്ങളെല്ലാം ഇനി ചരിത്രത്തിന്റെ ഭാഗം.

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുഹാജീവിതം നാള്‍വഴികളിലൂടെ...

ജൂണ്‍ 23: പരിശീലകനൊപ്പം 11 നും 16 നും ഇടയില്‍ പ്രായക്കാരായ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെ കാണാതായെന്നു രക്ഷിതാക്കളിലൊരാളുടെ പരാതി. അന്വേഷണത്തില്‍ കുട്ടികളുടെ െസെക്കിളുകളും ഷൂസും 10 കിലോമീറ്ററുണ്ടെന്നു കരുതുന്ന താം ലുവാങ് ഗുഹയ്ക്കു പുറത്തു കണ്ടെത്തുന്നു.

ജൂണ്‍ 24: വിരലടയാള വിദഗ്ധരുടേതടക്കമുള്ളവരുടെ പരിശോധനയില്‍ കാല്‍പ്പാടുകളും െകെയടയാളങ്ങളും കുട്ടികളുടേതാണെന്നു സ്ഥിരീകരണം.

ജൂണ്‍ 25: കുട്ടികളെ തെരഞ്ഞ് തായ് നേവി സീല്‍ ഗുഹയ്ക്കുള്ളിലേക്ക്. കനത്ത മഴയിലും ഗുഹാമുഖത്ത് കൂട്ടപ്രാര്‍ഥനയുമായി കുട്ടികളുടെ രക്ഷിതാക്കള്‍.

ജൂണ്‍ 26: െഡെവര്‍മാര്‍ ഗുഹയ്ക്കുള്ളിലെ ''ടി ജങ്ഷനി''ല്‍. ഗുഹാചാലുകളിലെ ഉയരുന്ന ജലനിരപ്പ് മുന്നോട്ടുള്ള പ്രയാണത്തിനു തടസം തീര്‍ക്കുന്നു. ഗുഹയില്‍നിന്നുള്ള വെള്ളം പമ്പുകള്‍ ഉപയോഗിച്ച് പുറന്തള്ളാന്‍ ശ്രമം.

ജൂണ്‍ 27: യു.എസ്. പസഫിക് കമാന്‍ഡില്‍നിന്നുള്ള മുപ്പതോളം പേര്‍ ബ്രിട്ടനില്‍നിന്നുള്ള െഡെവര്‍മാര്‍ക്കൊപ്പം രക്ഷാദൗത്യത്തില്‍ പങ്കാളികളാകുന്നു.

ജൂണ്‍ 28: ഗുഹയ്ക്കുള്ളില്‍ പ്രളയജലം ഉയര്‍ന്നതുമൂലം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തുന്നു. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ദൗത്യസംഘങ്ങള്‍.

ജൂണ്‍ 29: ഗുഹാമുഖത്തുനിന്നു പിന്മാറാന്‍ തയാറാകാതെ രക്ഷിതാക്കള്‍.

ജൂണ്‍ 30: മഴയ്ക്കു താല്‍ക്കാലിക ശമനം. െഡെവര്‍മാര്‍ വീണ്ടും ഗുഹയ്ക്കുള്ളിലേക്ക്.

ജൂെലെ ഒന്ന്: 10 കിലോമീറ്ററുള്ള ഗുഹയുടെ കൂടുതല്‍ അകത്തേക്ക് െഡെവര്‍മാര്‍. പുറത്ത് നൂറുകണക്കിന് വായു സിലിണ്ടറുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി ദൗത്യസംഘം.

ജൂെലെ രണ്ട്: 12 കുട്ടികളെയും പരിശീലകനെയും പട്ടായാ ബീച്ച് എന്ന ഭാഗത്തിന് നാനൂറു മീറ്റര്‍ അപ്പുറം ബ്രിട്ടീഷ് െഡെവിങ് സംഘം കണ്ടെത്തുന്നു. ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്ററോളം ഉള്ളിലാണെന്ന് സ്ഥിരീകരണം.

ജൂെലെ മൂന്ന്: ഭക്ഷണവും മരുന്നുകളുമായി കുട്ടികള്‍ക്കരികിലേക്ക്.

ജൂെലെ നാല്: കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കാന്‍ ആലോചന.

ജൂെലെ അഞ്ച്: മേഖലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പില്‍ ആശങ്ക. ഗുഹയ്ക്കുള്ളില്‍ പ്രാണവായു കുറയുന്നതായും കണ്ടെത്തല്‍. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ക്കായി വനത്തില്‍ തെരച്ചില്‍.

ജൂെലെ ആറ്: ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് വായു സിലിണ്ടര്‍ െകെമാറി മടങ്ങിയ സമാന്‍ കുനാന്‍ എന്ന രക്ഷാപ്രവര്‍ത്തകന്റെ മരണം. ജീവവായു അനുദിനം കുറയുന്നുവെന്നും കുട്ടികളെ ജീവനോടെ രക്ഷിക്കാമെന്നതു സംശയമാണെന്നും തായ് നേവി സീല്‍ കമാന്‍ഡറുടെ പ്രതികരണം.

ജൂെലെ ഏഴ്: കുട്ടികളുടെ സന്ദേശം കുറിമാനമായി രക്ഷിതാക്കള്‍ക്ക്. ഇഷ്ടഭക്ഷണം നല്‍കണമെന്നും ഗുഹയ്ക്കുള്ളില്‍ കയറിയതിനു ക്ഷമാപണം നടത്തിയും സന്ദേശം.

ജൂെലെ എട്ട്: മഴ തല്‍ക്കാലത്തേക്കു മാറിനിന്നാലും വരുംദിവസങ്ങളില്‍ കനക്കുമെന്ന മുന്നറിയിപ്പ്. രക്ഷാദൗത്യത്തില്‍ അമാന്തം വേണ്ടെന്നും ഉടന്‍ ആരംഭിക്കാനും തീരുമാനം. ആദ്യഘട്ടമായി നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ പ്രതീക്ഷകള്‍ വാനോളം.

ജൂെലെ ഒമ്പത്: നാലു കുട്ടികള്‍ കൂടി പുറത്തേക്ക്.

ജൂെലെ 10: ശേഷിച്ച കുട്ടികളെയും പരിശീലകനെയും വിജയകരമായി പുറത്തെത്തിക്കുന്നു. ഗുഹയില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസമേകി കഴിഞ്ഞിരുന്ന ഡോക്ടറും തായ് നേവി സീല്‍ സംഘവും തിരികെയെത്തിയതോടെ ദൗത്യം പൂര്‍ണവിജയം.