Latest News

കിമോയുടെ ഒമ്പതാം പടിയും താണ്ടി; ഈ ദമ്പതകികള്‍ക്ക് മുന്നില്‍ ക്യാന്‍സര്‍ പോലും തോല്‍ക്കുന്നു

2018-11-04 02:52:50am |

ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു പ്രണയകഥ. പ്രിയതമയെ കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയപ്പോള്‍ അവള്‍ക്ക് തുണയായി, കൂട്ടായി അവള്‍ക്കൊപ്പം നില്‍ക്കുകയാണ് ഷാന്‍ ഇബ്രാഹിം ബാദ്ഷാ എന്ന യുവാവ്. ഭാര്യ ശ്രുതിയുടെ കാന്‍സറിനോട് പോരാടുന്നത് ഇരുവരും ഒന്നിച്ചാണ്. കീമോയുടെ ഒമ്പതാമത്തെ സ്റ്റേജും പിന്നിട്ടിരിക്കുകയാണ് ശ്രുതി. വിവാഹവാര്‍ഷികത്തില്‍ ആ സന്തോഷം പങ്കുവെയ്ക്കുകയാണിവര്‍. പ്രണയനാളുകളെക്കുറിച്ചുള്ള സുഖമുള്ള ഓര്‍മകള്‍ കുറിച്ചുകൊണ്ടാണ് ഷാനിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോൾ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെൺകുട്ടി. ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യിൽ ചേർത്ത് പിടിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതൽ എന്റെ ജീവിതത്തിൽ ശ്രുതി ചെമ്പു ആവുകയായിരുന്നു.

പുറകെ നടന്നു ശല്യം ചെയ്ത ചെക്കൻമാരെ കണ്ട് പേടിച്ച അവളുടെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ അവരോട് പറഞ്ഞു...😎"നോക്കണ്ട എന്റെ പെണ്ണാ". മനസ്സിൽ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീർപ്പിച്ച് അവൾ പോയി. ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി,പ്രണയിനി ജീവനായി .

പ്രണയം ജീവിതമാക്കാൻ വേണ്ട പരിശ്രമങ്ങൾക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്നേഹിച്ചു തോൽപ്പിച്ചു . ആ സ്നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി

നമ്മുടെ പൂന്തോട്ടത്തിൽ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതൾ അടർന്നു വീണിരിക്കുന്നു . .ഒരു വർഷം
തിരിച്ചറിവിന്റെ വർഷം... ജീവിതയാത്രയിലെ ആദ്യ വർഷം
Happy wedding anniversary "പ്രിയ സഖി"