Latest News

ആരെയും അന്ധമായി വിശ്വസിക്കരുത്, ആ ദിനങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു: അറസ്റ്റിനുശേഷം ആദ്യമായി നടി ധന്യ മനസു തുറക്കുന്നു

2018-11-09 02:08:03am |

കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടി ധന്യ മേരി വര്‍ഗ്ഗീസ് ഇടവേളയ്ക്കു ശേഷം അനുഭവങ്ങള്‍ തുറന്നു പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസു തുറന്നിരിക്കുന്നത്. നടന്‍ ജോണുമായുള്ള വിവാഹത്തിനു ശേഷം അഭിനയം വിട്ട ധന്യയുടെ പേര് പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് തട്ടിപ്പുകേസില്‍ അറസറ്റിലായതോടെയായിരുന്നു. ഇടവേളയ്ക്ക് ശേഷം ധന്യ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബം വലിയ ബിസിനസ്സുകള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നു. അവരുടെ ബിസിനസിനെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവര്‍ക്കൊപ്പം എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. എല്ലാവരെയും സ്‌നേഹിക്കണം പക്ഷെ അന്ധമായി ആരെയും വിശ്വസിക്കരുതെന്ന് താനും ഒപ്പം ഭര്‍ത്താവും പഠിച്ചുവെന്നും ധന്യ പറയുന്നു.

ജീവിതത്തിലെ ആ മോശം അനുഭവം മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രപാര്‍ത്ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണെന്നും ധന്യ പറയുന്നു. 2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നാണ് കേസ്. കേസില്‍ ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായിരുന്നു.