Latest News

നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട, മറ്റൊരാളുടെ മറുപടി പറയാന്‍ വരേണ്ട ; മുടിമുറിച്ചതില്‍ വിമര്‍ശിച്ചവര്‍ക്കെതിരേ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

2019-02-07 03:20:51am |

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്റെ പേരില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിടുന്ന വിമര്‍ശനം ചില്ലറയല്ല. മുടികൊണ്ട് കാന്‍സര്‍രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തീക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്റുകള്‍. വിമര്‍ശനം ഏറിയതോടെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും എത്തി.

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ടന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. താന്‍ അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും താരം പറയുന്നു. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി താനല്ല
അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ്. അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണ് ഇതെന്നും ഭാഗ്യലക്ഷ്മിയുടെ കുറിപ്പില്‍ പറയുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെത്തുടര്‍ന്നാണ് ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയത്. അഭിനന്ദിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയപ്പോള്‍ മുടി മുറിച്ച് ദാനം ചെയ്യുന്നവര്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിത്തന്നെയാണോ ലഭിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ? ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നുമുള്ള വമര്‍ശനങ്ങളും ശക്തമായപ്പോഴാണ് മറുപടിയുമായി ഭാഗ്യലക്ഷ്മി എത്തിയത്.

മുടി മുറിക്കല്‍ വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണെന്ന് കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാകും. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഈ വിഗ് വാങ്ങിയിട്ടുള്ള ചിലര്‍ 20,000വും 25,000വും ഒക്കെ ആണ് മുടക്കിയത്. ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ആകുന്നത്? ആഗ്രഹം ഉള്ളവര്‍ നേരിട്ട് വല്ല സാമ്പത്തിക സഹായവും ചെയ്യൂ എന്നാണ് പോസ്റ്റ്.

ക്യാന്‍സര്‍ വന്ന് ട്രീറ്റ്‌മെന്റ് എടുക്കുമ്പോള്‍ മുടി കൊഴിയുന്നത് സ്വാഭാവികം. അതിനാല്‍ മറ്റൊരാളുടെ തല ക്യാന്‍സര്‍ രോഗിയുടെ പേരില്‍ മൊട്ടയടിച്ചു കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിന് മുതിരുന്നത്? നിങ്ങള്‍ അന്വേഷിച്ചിട്ടാണെങ്കില്‍ ഏതേലും ക്യാന്‍സര്‍ വന്ന വ്യക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ? എന്നും വിമര്‍ശനമുയര്‍ന്നു. എന്തായാലും ഭാഗ്യലക്ഷ്മിയുടെ മറുപടിക്കും അഭിനന്ദനവുമായി അനേകര്‍ എത്തുന്നുണ്ട്.