Latest News

സോണിയ ഗാന്ധിയുടെ കൈവശമുള്ളത് അറുപതിനായിരം രൂപ: ഓഹരി നിക്ഷേപം 2.4 കോടി

2019-04-12 02:41:51am |

റായ്ബറേലി(ഉത്തര്‍പ്രദേശ്): യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത് 2.4 കോടി രൂപ. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അവര്‍ ഒപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൈവശം അറുപതിനായിരം രൂപ പണമായി ഉള്ളതും വ്യക്തമാക്കിയിട്ടുണ്ട്.

16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവമുണ്ട്. റിലയന്‍സ് ഹൈബ്രിഡ് ബോണ്ട് ജി അടക്കമുള്ളവയിലാണ് സോണിയയുടെ ഓഹരി നിക്ഷേപം. ന്യൂഡല്‍ഹിയിലെ ദേരാമാണഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 7.29 കോടി മൂല്യങ്ങമുള്ള കൃഷിഭൂമിയുണ്ട്. ഇറ്റലിയില്‍ 7.52 കോടി മൂല്യമുള്ള പൈതൃകസ്വത്തിലുള്ള അവകാശവും സോണിയയ്ക്കുണ്ട്.

59.97 ലക്ഷം രൂപയുടെ ആഭരണങ്ങളും സോണിയഗാന്ധിക്കുണ്ട്. :ോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സോണിയ ഗാന്ധി വായ്പയായി വാങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.