മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചതിന് ഡേവിഡ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക്. പിഴയായി 750 പൗണ്ടും ലൈസൻസിൽ ആറു പോയിന്റും .

2019-05-10 11:08:09am |

ലണ്ടൻ .മുൻ ഇംഗ്ലണ്ട് ഫുട്ബാൾ നായകനും , വിഖ്യാത ഫുട്ബാൾ താരവുമായ ഡേവിഡ് ബെക്കാമിന് ആറു  മാസത്തെ ഡ്രൈവിംഗ് വിലക്ക് ,മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചതിനാണ് ബെക്കാമിനെ ആറു  മാസത്തേക്ക് ഡ്രൈവിങ്ങിൽ നിന്നും വിലക്കിക്കൊണ്ട് ഇന്നലെ ബ്രോമിലി കോടതി ഉത്തരവിട്ടത് .ഇക്കഴിഞ്ഞ നവമ്പറിൽ ആണ് ബെക്കാം ഫോണിൽ സംസാരിച്ചു വാഹനം ഓടിച്ചതിന് പിടിയിൽ ആയത് .മുമ്പ് രണ്ടു തവണ അമിത വേഗതയിൽ വാഹനമോടിച്ചതിന് പിടിയിൽ ആകുകയും ,ആറു  പൊയന്റുകൾ പിഴയായി ലൈസൻസിൽ ചേർക്കപ്പെടുകയും ചെയ്തിട്ടുണ്ട് .കോടതിയിൽ തൻ കുറ്റം ചെയ്തു എന്ന് താരം സമ്മതിക്കുകയും ,തന്റെ മുഴുവൻ പേര് ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം എന്ന് ആണെന്നതുൾപ്പടെ കോടതിയുടെ മുഴുവൻ ചോദ്യങ്ങൾക്കും ശാന്തനായി മറുപടി നൽകുകയും ചെയ്തു .മുൻപ് ലഭിച്ച ആറു പോയിന്റ് പിഴയും , ഇപ്പോഴത്തെ ആറു പോയിന്റ് പിഴയും ചേർത്ത് പരമാവധി ലൈസൻസിൽ ലഭിക്കാവുന്ന പന്ത്രണ്ടു പോയിന്റും ലഭിച്ചതിനാൽ ആണ് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ആറു മാസത്തെ ഡ്രൈവിംഗ് വിലക്ക് വിധിക്കുകയും ചെയ്തത് . ഗതാഗത കുരുക്കിൽ വച്ചാണ് ബെക്കാം ഫോൺ ഉപയോഗിച്ചത് എങ്കിലും അത് ഒരു ഇളവായി കാണാൻ ആകില്ല എന്ന് കോടതി നിരീക്ഷിച്ചു .കഴിഞ്ഞ നവമ്പർ 21 നാണു തന്റെ ബെന്റ്ലി കാർ ഓടിച്ചു നീങ്ങവേ ബെക്കാം മൊബൈലിൽ സംസാരിച്ചു നീങ്ങിയത് .കുട്ടികളെ സ്‌കൂളിൽ ആക്കുന്നതിനും തിരികെ എത്തിക്കുന്നതും ഡ്രൈവിംഗ് വിലക്ക് തടസ്സമാകുമെന്നു ബെക്കാമിന്റെ അഭിഭാഷകൻ വാദിച്ചു എങ്കിലും കോടതി അത്  കണക്കിൽ എടുത്തില്ല .