Latest News

ബലാത്സംഗ കേസിലെ പ്രതിയുമായി ഇര ഫോണില്‍ വിളിച്ചത് 529 തവണ; ഇരയുടെ മൊഴി "അവിശ്വസീയം"; പ്രതിയെ കോടതി വെറുതെവിട്ടു

2019-06-09 02:52:32am |

ന്യുഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയുമായി ഇരയുടെ ഫോണ്‍വിളിയില്‍ കോടതിക്ക് സംശയം. ഒടുവില്‍ ഇരയുടെ മൊഴികളിലെ വൈരുദ്ധ്യവും വിശ്വാസക്കുറവും ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വെറുതെവിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് ഉത്തരവ്.

പ്രതിയെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി പ്രതിയുമായി 529 തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ ശേഷം പരാതി നല്‍കുന്നത് വരെയുള്ള സമയത്തിനിടെയാണ് ഈ ഫോണ്‍വിളികള്‍ മുഴുവന്‍ നടന്നിരിക്കുന്നത്. യുവതിയുടെ മൊഴി അവിശ്വസനീയമാണെന്ന വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

ജസ്റ്റീസ് മന്‍മോഹന്‍, ജസ്റ്റീസ് സംഗീത ദിങ്കാര സെഹല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. യുവതിയുടെ മൊഴി അങ്ങേയറ്റം അവിശ്വസനീയവും ഒടളടംതന്നെ വിശ്വാസ്യതയുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ വിട്ടയച്ചത് ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജനുവരി അഞ്ചിനാണ് വിചാരണ കോടതി പ്രതിയെ വിട്ടയച്ചത്.

യുവാവിനെ എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാണ് പീഡനത്തിന് ഇരയായത്? എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പന്നും മറുപടി നല്‍കാന്‍ യുവതിക്ക് കഴിഞ്ഞില്ല. യുവാവിനെ 'ലിങ്കെഡിന്‍' എന്ന സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് യുവതി വിചാരണ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ പോലീസിന് നല്‍കിയ പരാതിയില്‍ അക്കാരയം പറഞ്ഞിരുന്നില്ല. -കോടതി ചൂണ്ടിക്കാട്ടി.

ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ഹോട്ടലില്‍ 24 മണിക്കൂറും സെക്യുരിറ്റി സംവിധാനമുള്ളതാണ്. എന്തുകൊണ്ടാണ് പോലീസിനെ വിളിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടാതിരിക്കുകയോ അപകട സൂചന നല്‍കാതിരിക്കുകയോ ചെയ്തത്? സംഭവത്തിനു ശേഷം യുവാവിന്റെ ഫോണ്‍വിളി വന്നുവെന്ന് പറയുന്ന യുവതി എന്തുകൊണ്ട് പോലീസിനെ അക്കാര്യം അറിയിച്ചിരുന്നില്ല. പരാതിപ്പെടാന്‍ ഒരു മാസത്തോളം വൈകിയ യുവതി ഇതിനിടെ 529 തവണ ഫോണില്‍ യുവാവുമായി ബന്ധപ്പെട്ടിരുന്നുവെന്നും കോടതി കണ്ടെത്തി.

ഒരു മുന്‍ സി.ആര്‍.പി.എഫ് സൈനികന്റെ മകളും പ്രൊഫസറുമായി യുവതിക്ക് വിവരം പോലീസിനെയോ മറ്റാരെയെങ്കിലുമോ വിളിക്കാന്‍ കഴിഞ്ഞില്ല എന്നു പറയുന്നത് അങ്ങേയറ്റം അനുചിതമാണെന്നും കോടതി വിലയിരുത്തി. 2016 ഡിസംബര്‍ 16നാണ് ബലാത്സംഗത്തിന് ഇരയായി എന്നാണ് യുവതിയുടെ പരാതി. എന്നാല്‍ പരാതി നല്‍കുന്ന 2017 ജനുവരി 29 വരെ പരാതിക്കാരി യുവാവിനെ 529 തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.