Latest News

വീട്ടില്‍ "വേതാളം" കയറിയാല്‍ എന്തുചെയ്യും? സിസിടിവി കാമറയില്‍ കുടുങ്ങിയ വേതാളത്തിന്റെ പ്രകടനം വൈറല്‍!

2019-06-12 01:29:15am |

വീട്ടിലെ സിസിടിവി കാമറ പരിശോധിച്ച വിവിയന്‍ ഗോമസ് ശരിക്കും ഞെട്ടി. തന്റെ വീടിന്റെ കാര്‍പോര്‍ച്ചിലൂടെ നൃത്തം ചെയ്ത് നടന്നുപോകുന്ന വേതാളം പോലെയൊരു ജീവി. ഞായറാഴ്ച രാവിലെയാണ് അവര്‍ ഈ ദൃശ്യം കണ്ടത്. ശനിയാഴ്ച രാത്രിയാണ് ഈ 'വേതാളം' ഇവരുടെ വീടിനു പരിസരത്ത് എത്തിയത്. വീടിന്റെ മുന്‍വാതിലുനു സമീപത്തുകൂടി നിഴല്‍ രൂപം നടന്നുപോകുകയാണ്.

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിനകം 14,1000 പേര്‍ വീഡിയോ പങ്കുവച്ചു. 152 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 42,000 പേരാണ് ലൈക്ക് ചെയ്തത്. 90 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ട്വീറ്ററില്‍ റി-പോസ്റ്റ് ചെയ്ത ഈ വീഡിയോ മൂന്ന് കോടി പേരാണ് കണ്ടത്.

വീഡിയോയിലുള്ള രൂപത്തെ ചിലര്‍ വേതാളത്തോടും കുട്ടിച്ചാത്തനോടും ഉപമിച്ചപ്പോള്‍ മറ്റു ചിലര്‍ ഹാരി പോര്‍ട്ടര്‍ കഥകളിലെ ഡോബ്ബിയോട് ഉപമിച്ചത്. ചിലരാകട്ടെ ഏതോ കുട്ടി തന്റെ ഷോര്‍ട്‌സ് ഊരി തലയില്‍ വച്ച് അടിവസ്ത്രം മാത്രം ധരിച്ച് നടത്തുന്ന പ്രകടനമാണെന്നും പറയുന്നു.

എന്നാല്‍ വീഡിയോ വ്യാജവും ഫോട്ടോഷോപ്പ് ആണെന്നും അഭിപ്രായപ്പെടുന്നുവരുണ്ട്. എന്നാല്‍ ഈ ആരോപണം വിവിയന്‍ ഗോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ നിഷേധിച്ചിട്ടുണ്ട്.