Latest News

ബെഡ്ഫോർഡിൽ ഫാ.സെബാസ്റ്റിൻ ചാമക്കാല നയിക്കുന്ന ധ്യാനം ശനിയും ഞായറും.

2017-03-10 08:17:15am | അപ്പച്ചൻ കണ്ണംചിറ
 
 
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ  സീറോ മലബാർ കുർബ്ബാന കേന്ദ്രമായ  ബെഡ്ഫോർഡിൽ നോമ്പുകാലത്തോടനുബന്ധിച്ച്‌ വാർഷീക ധ്യാനം സംഘടിപ്പിക്കുന്നു.വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലയിൻ ഫാ. സെബാസ്റ്റിയൻ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും.
 
'കിഡ്സ് ഫോർ കിങ്ഡം' സെഹിയോൻ യു കെ ടീം കുട്ടികൾക്കായി ധ്യാന ശുശ്രുഷകൾ തഥവസരത്തിൽ ഒരുക്കുന്നതാണ്.കുമ്പസാരത്തിനും,കൗൺസിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.  
  
ദിവ്യനാഥൻറെ രക്ഷാകര പീഡാനുഭവ തീർത്ഥ യാത്രയിൽ പങ്കാളികളായി,വിശുദ്ധ വാരത്തിലേക്കു ആല്മീയമായും മാനസ്സീകമായും ഒരുങ്ങി, രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപവരങ്ങളാൽ നിറയുവാനും സെബാസ്റ്റിൻ അച്ചൻ നയിക്കുന്ന  ആല്മീയ നവീകരണ ധ്യാനത്തിലേക്കു  ബെഡ്ഫോർഡ് സീറോ മലബാർ ചാപ്ലയിൻ ഫാ.സാജു മുല്ലശ്ശേരിയിൽ ഏവരേയും സസ്നേഹം ക്ഷണിക്കുന്നു. 
 
ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്. 
 
ശനിയാഴ്ച രാവിലെ 10 :00 മുതൽ വൈകുന്നേരം 05:00 മണി വരെയും , ഞായറാഴ്ച ഉച്ചക്ക് 12:00  മുതൽ വൈകുന്നേരം 06:00 മണി വരെയും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
രാജു ഒഴുകയിൽ:07737250611,ജോമോൻ ജോസഫ്:07735493561 
മഞ്ജു മാത്യു: 07859020742