Latest News

സെൻട്രൽ മാഞ്ചസ്റ്ററിൽ വി.തോമാശ്ലീഹായുടെയും, വി. അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ആഘോഷം ജൂലൈ 9ന്

2017-06-09 02:06:07am | അലക്‌സ് വര്‍ഗീസ്‌
വി.തോമാശ്ലീഹായുടേയും വി.അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ സെൻട്രൽ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഈ വർഷവും അത്യധികം ഭക്തിയോടെ ആഘോഷിക്കുന്നു. ജൂലൈ 3 തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇടവക വികാരി റവ.ഫാ. തോമസ് തൈക്കൂട്ടത്തിൽ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും.
 
ജൂലൈ 4 മുതൽ 6 വരെ വൈകിട്ട് 6.30 ന് വി.കുർബാനയും നെവേനയും നടത്തപ്പെടുന്നതാണ്. ജൂലൈ 7 ന് വൈകിട്ട് 7.30 നും ജൂലൈ  8 ന് രാവിലെ 10 മണിക്കും വി.കുർബാനയും നെവേനയും ഉണ്ടായിരിക്കുന്നതാണ്.
 
   പ്രധാന തിരുനാൾ ദിനമായ ജൂലൈ 9ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക്  റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാല മുഖ്യ കാർമ്മികനാകും. ദിവ്യബലിക്കും മറ്റ് തിരുക്കർമങ്ങൾക്കും ശേഷം കഴുന്ന് എടുക്കുന്നതിനും  അടിമ വയ്ക്കുന്നതിനും  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.    
ആറ് മണിയോട് കൂടി  കലപരിപാടികൾ ആരംഭിക്കും. ഇടവക കുടുംബ യൂണിറ്റുകളുടേയും, സൺഡേ സ്കൂൾ കുട്ടികളുടേയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്നേഹ വിരുന്നോടെ തിരുനാളിന് സമാപനം കുറിക്കും.
 
തിരുനാളിനാൾ ദിവസങ്ങളിൽ നടക്കുന്ന   ആഘോഷകരമായ വി.കുർബാനയിലും മറ്റ് തിരുനാൾ തിരുക്കർമ്മങ്ങളിലും വിശ്വാസപൈതൃകത്തോടെ പങ്കെടുത്ത് ദൈവാനുഗ്രഹം കൊണ്ട് നിറയുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
 
ഹാൻസ് ജോസഫ് (ട്രസ്റ്റി) - O7951222331
 
വർഗ്ഗീസ് കോട്ടയ്ക്കൽ(ട്രസ്റ്റി) - 
O7812365564
 
അനിൽ അധികാരം (കൺവീനർ) - 
07912411072
 
ദേവാലയത്തിന്റെ വിലാസം:-
ST. JOSEPH R C CHURCH,
PORTLAND CRESCENT,
MANCHESTER,
M13 OBU.